Flash News

ജിസാറ്റ്-9 വിക്ഷേപണം വിജയകരം



ബംഗളൂരു: ഇന്ത്യയുടെ ദക്ഷിണേഷ്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-9 വിജയകരമായി വിക്ഷേപിച്ചു.  ഐഎസ്ആര്‍ഒയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍നിന്ന് ഇന്നലെ വൈകീട്ട് 4.57ഓടെ ജിഎസ്എല്‍വി-എ09 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ച  ജിസാറ്റ്-9 തടസ്സങ്ങളൊന്നുമില്ലാതെ ഭ്രമണപഥത്തില്‍ പ്രേവശിച്ചു. വിക്ഷേപണം ചരിത്രമുഹൂര്‍ത്തമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. പദ്ധതിയില്‍ പാകിസ്താന്‍ ഒഴികെയുള്ള സാര്‍ക് രാജ്യങ്ങളുടെയെല്ലാം പങ്കാളിത്തവുമുണ്ട്.  ഉപഗ്രഹം ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍, മാലി, നേപ്പാള്‍ രാജ്യങ്ങള്‍ക്ക് ടെലികോം, ടെലിവിഷന്‍ ഡിടിഎച്ച്, വിസാറ്റ്, വിദൂര വിദ്യാഭ്യാസം, ടെലി മെഡിസിന്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും
Next Story

RELATED STORIES

Share it