Flash News

ജിഷ്ണുവിന്റെ ബന്ധുക്കള്‍ മനുഷ്യാവകാശക്കമ്മീഷന് പരാതി നല്‍കി

ജിഷ്ണുവിന്റെ ബന്ധുക്കള്‍ മനുഷ്യാവകാശക്കമ്മീഷന് പരാതി നല്‍കി
X


കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വളയം പൂവം വയലിലെ ജിഷ്ണു പ്രണോയിയുടെ കേസില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി.  കോഴിക്കോട്ട് ഗസ്റ്റ് ഹൗസില്‍ വെച്ച് നടന്ന സിറ്റിങ്ങിലാണ് ജിഷ്ണുവിന്റെ പിതാവ് അശോകനും കുടുംബാംഗങ്ങളും മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍ പി. മോഹന്‍ദാസിന് പരാതി നല്‍കിയത്.
ജിഷ്ണു കേസില്‍ തുടക്കം മുതല്‍ തന്നെ അട്ടിമറി നടന്നിട്ടുണ്ടെന്നും കേസന്വേഷിച്ച് അട്ടിമറിച്ച പൊലിസുദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു. ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും ഒപ്പമുണ്ടായിരുന്നു.

ജിഷ്ണു കേസില്‍ പൊലിസില്‍ നിന്ന് നീതി ലഭിക്കാത്ത സാഹചര്യത്തില്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം അടുത്ത ദിവസം ഡി.ജി.പി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പുകള്‍ ഒന്നും തന്നെ പാലിച്ചില്ലന്നും സര്‍ക്കാരിലിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടതായും ജിഷ്ണുവിന്റെ അമ്മ മഹിജ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസ് കേസ് അട്ടിമറിക്കുകയാണെന്നും അവര്‍ പരാതിപ്പെടുന്നു.

നേരത്തെ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തന്റെ കുടുംബവുമായുണ്ടാക്കിയ പത്ത് കരാറുകളും പൂര്‍ണ്ണമായും ലംഘിച്ചിരിക്കുകയാണെന്നാണ് കുടുംബത്തിന്റെ കുറ്റപ്പെടുത്തല്‍.അന്വേഷണം അട്ടിമറിക്കപ്പെട്ട സാഹചര്യത്തില്‍ കേസ് സി ബി ഐ അന്വേഷിക്കാതെ യഥാര്‍ത്ഥ ചിത്രം പുറത്തുവരില്ലെന്നാണ് കുടുംബം പറയുന്നത്. ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ കഴിഞ്ഞ ദിവസം കുറ്റിയാടിയില്‍ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കിയിരുന്നു. കേസിന്റെ തുടക്കത്തില്‍ തന്നെ എഫ് ഐ ആറില്‍ തിരിമാറി നടത്തിയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട് അട്ടിമറിച്ചതായും പരാതി ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it