Flash News

ജിഷയുടെ മരണം: പ്രതിയുടെ പുതിയ രേഖാചിത്രം തയ്യാറാക്കി, പുറത്തുവിടില്ല

പെരുമ്പാവൂര്‍ : നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം അന്വേഷിക്കുന്ന പോലിസ് സംഘം പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം തയ്യാറാക്കി. എന്നാല്‍ ഈ ചിത്രം പുറത്തുവിടേണ്ടെന്നാണ് പോലിസിന്റെ തീരുമാനം. അന്യസംസ്ഥാനക്കാരനായ ഒരാളുടെ ചിത്രമാണ് തയ്യാറാക്കിയതെന്നറിയുന്നു.
അതേസമയം ജിഷ സ്വയരക്ഷയ്ക്കായി ആയുധം കരുതിയിരുന്നതായി സൂചിപ്പിക്കുന്ന തെളിവ് പോലിസിന് ലഭിച്ചിട്ടുണ്ട്. തലയണയ്ക്കടിയില്‍ സൂക്ഷിച്ചിരുന്നതെന്ന് കരുതപ്പെടുന്ന കൊടുവാള്‍ ആണ് വീട്ടിലെ കട്ടിലിനടിയില്‍ നിന്നും കണ്ടെടുത്തത്. അന്വേഷണം ജിഷയുടെ സഹോദരി ദീപയുടെ സൃഹൃത്തായ അന്യസംസ്ഥാനക്കാരനിലേക്ക് നീളുന്നതായ മാധ്യമറിപോര്‍ട്ടുകള്‍ ദീപ നിഷേധിച്ചു. ഹിന്ദി സംസാരിക്കാന്‍ അറിയില്ലെന്നും പിന്നെയെങ്ങിനെയാണ് അന്യസംസ്ഥാനക്കാനുമായി സൗഹൃദമുണ്ടാവുക എന്നും ദീപ മാധ്യമങ്ങളോട് ചോദിച്ചു.

[related]
Next Story

RELATED STORIES

Share it