kasaragod local

ജില്ലാ ശാസ്ത്ര മേള സമാപിച്ചു; ഗണിത ശാസ്ത്ര മേളയില്‍ കാസര്‍കോട് ജേതാക്കള്‍

തൃക്കരിപ്പൂര്‍: വിപിപിഎംകെപിഎസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു വന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവം സമാപിച്ചു. ഗണിത ശാസ്ത്ര മേളയില്‍ കാസര്‍കോട് ഓവറോള്‍ ചാംപ്യന്‍മാരായി. എല്‍പി വിഭാഗത്തില്‍ കാസര്‍കോട് 46, ചെറുവത്തൂര്‍ 31, ബേക്കല്‍ 31 പോയിന്റ് നേടി. യുപി വിഭാഗത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം എന്നിവ 44 പോയിന്റും ചെറുവത്തൂര്‍, ബേക്കല്‍ 41 പോയിന്റും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാസര്‍കോട് 140, ചെറുവത്തൂര്‍ 129, ഹൊസ്ദുര്‍ഗ് 122 പോയിന്റ് നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കാസര്‍കോട് 158, ഹൊസ്ദുര്‍ഗ് 118, ചെറുവത്തൂര്‍ 96 പോയിന്റുകള്‍ നേടി.
പ്രവൃത്തി പരിചയമേളയില്‍ ഹൊസ്ദുര്‍ഗ് ഉപജില്ല ചാംപ്യന്‍മാരായി. എല്‍പി വിഭാഗത്തില്‍ ഹൊസ്ദുര്‍ഗ് ഒന്നാംസ്ഥാനവും ചെറുവത്തൂര്‍ രണ്ടാമതും ബേക്കല്‍ മൂന്നാമതുമാണ്. യുപി വിഭാഗത്തില്‍ ഹൊസ്ദുര്‍ഗ് ഒന്നും ചെറുവത്തൂര്‍ രണ്ടാമതും ബേക്കല്‍ മൂന്നാമതുമാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാസര്‍കോട് ഒന്നാംസ്ഥാനവും ഹൊസ്ദുര്‍ഗ് രണ്ടാംസ്ഥാനവും ചെറുവത്തൂര്‍ മൂന്നാംസ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കാസര്‍കോട് ഒന്നാമതും ചെറുവത്തൂര്‍ രണ്ടാമതുമാണ്. ശാസ്ത്ര മേളയില്‍ ചെറുവത്തൂര്‍ ഉപജില്ലയാണ് ഒന്നാംസ്ഥാനത്ത്.
സാമൂഹ്യ ശാസ്ത്രമേളയില്‍ എല്‍പി വിഭാഗത്തില്‍ ബേക്കല്‍ 37, മഞ്ചേശ്വരം 33, കാസര്‍കോട് 32 പോയിന്റ് നേടി. യുപി വിഭാഗത്തില്‍ ബേക്കല്‍, കാസര്‍കോട്, കുമ്പള എന്നിവ 42 പോയിന്റും ഹൊസ്ദുര്‍, ചെറുവത്തൂര്‍ 37ഉം പോയിന്റും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാസര്‍കോട് 64, ബേക്കല്‍ 62, ചെറുവത്തൂര്‍ 54 പോയിന്റും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹൊസ്ദുര്‍ഗ് 91, കാസര്‍കോട് 60, ചെറുവത്തൂര്‍ 51 പോയിന്റ് വീതം നേടി. ഐടി വിഭാഗത്തില്‍ യുപിയില്‍ ചെറുവത്തൂര്‍ 26, ഹൊസ്ദുര്‍ഗ് 17, മഞ്ചേശ്വരം 12 പോയിന്റുകളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാസര്‍കോട് 69, ബേക്കല്‍ 42, ചെറുവത്തൂര്‍ 39 പോയിന്റും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചെറുവത്തൂര്‍ 48, ഹൊസ്ദുര്‍ഗ് 38, കാസര്‍കോട് 35 പോയിന്റും നേടി.
സമാപന സമ്മേളനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ സമ്മാനദാനം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ഡിഡിഇ ഇന്‍ചാര്‍ജ് പി കെ രഘുനാഥ്, ജില്ലാ പഞ്ചായത്തംഗം പി വി പത്മജ, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി ഫൗസിയ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി രവി, പി പി ഗീത, സാജിദ സഫറുള്ള, പഞ്ചായത്തംഗം എ ജി സറീന, കെ വി മുകുന്ദന്‍, എം രാമചന്ദ്രന്‍, എസ് കുഞ്ഞഹമ്മദ്, ടി വി ബാലകൃഷ്ണന്‍, എം ഗംഗാധരന്‍, ടി കുഞ്ഞിരാമന്‍, അഡ്വ. എം ടി പി കരീം, മുഖ്യാധ്യാപകന്‍ ഗംഗാധരന്‍ വെള്ളൂര്‍, കെ പി സുഹറ, എം കെ പ്രസന്നന്‍, കെ വി ലക്ഷ്മണന്‍, വി ശിവദാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it