kozhikode local

ജില്ലാ പഞ്ചായത്തിന്റെ എട്ടു സ്‌കൂളുകളില്‍ കെട്ടിടസമുച്ചയ നിര്‍മാണം ആരംഭിക്കുന്നു

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പരിധിയിലെ ജിഎച്ച്എസ്എസ് മേപ്പയ്യൂര്‍, ജിഎച്ച്എസ്എസ് നടുവണ്ണൂര്‍, ജിഎച്ച്എസ്എസ് പയിമ്പ്ര, ജിഎച്ച്എസ്എസ് ആര്‍ഇസി ചാത്തമംഗലം, ജിഎച്ച്എസ്എസ് കുറ്റിയാടി, ജിഎച്ച്എസ്എസ് വളയം, ജിഎച്ച്എസ്എസ് പന്നൂര്‍, ജിഎച്ച്എസ്എസ് നരിക്കുനി എന്നീ ഹൈസ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയര്‍ത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു.
കെയ്റ്റ്‌നാണു പദ്ധതിയുടെ നിര്‍വഹണച്ചുമതല.എല്ലാ കെട്ടിടങ്ങളുടെയും നിര്‍മാണം ഏറ്റെടുത്തിരിക്കുന്നതു യുഎല്‍സിസിഎസ് ആണ്. ഒരു വര്‍ഷംകൊണ്ടു നിര്‍മാണം പൂര്‍ത്തീകരിക്കണം.നിര്‍മാണപ്രവൃത്തിയുമായി ബന്ധപ്പെട്ടു നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതടക്കമുള്ളവ ചര്‍ച്ച ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പദ്ധതികള്‍ ആവിഷ്‌കരിച്ചു.
നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.കെട്ടിടം പൊളിച്ചുമാറ്റുമ്പോള്‍ സ്‌കൂള്‍ പ്രവര്‍ത്തനം സുഗമമായി നടത്താനാവശ്യമായ സജ്ജീകരണം പിടിഎകള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കണം.വിദ്യാലയങ്ങളില്‍ ഒരു വര്‍ഷത്തേക്കു ഷിഫ്റ്റ് ഏര്‍പ്പെടുത്തേണ്ടിവരുമെന്നും, ഇതിനോടു മുഴുവന്‍ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും രാഷ്ട്രീയ സാമൂഹ്യസംഘടനകളും സഹകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it