kasaragod local

ജില്ലാ കോടതി സമുച്ചയത്തില്‍ ഗാന്ധി പ്രതിമ ഒരുങ്ങി



വിദ്യാനഗര്‍: ജില്ലാ കോടതി സമുച്ചയ പരിസരത്ത് മഹാത്മാഗാന്ധിയുടെ ഫൈബറില്‍ നിര്‍മിക്കുന്ന അര്‍ധകായ ശില്‍പ നിര്‍മാണം പൂര്‍ത്തിയായി. പ്രശസ്ത ശില്‍പി കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്ററുടെ മകന്‍ ചിത്രന്‍ കുഞ്ഞിമംഗലമാണ് ഫൈബറില്‍ ശില്‍പം നിര്‍മിക്കുന്നത്. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രകലാ അധ്യാപകന്‍ കൂടിയാണ്. നേരത്തെ നിര്‍മിച്ച രണ്ട് ശില്‍പങ്ങള്‍ക്ക് സ്വര്‍ണമെഡല്‍ ലഭിച്ചിട്ടുണ്ട്. മഹത്മാഗാന്ധി, ഇഎംഎസ്, എകെജി, സി എം സ്റ്റീഫന്‍, കെ കേളപ്പന്‍, ആലക്കോട് രാജ തുടങ്ങിയവരുടേയും മോഹന്‍ലാലിന്റെ 36 വര്‍ഷത്തെ അഭിനയജീവിതത്തെ ആദരിക്കുന്നതിന് വേണ്ടി നി ര്‍മിച്ച മോഹനം-16 എന്ന ശില്‍പവും ചിത്രനാണ് നിര്‍മിച്ചത്. പരേതനായ അഡ്വ. കോടോത്ത് നാരായണന്‍ നായരുടെ സ്മരണാര്‍ത്ഥം കുടുംബങ്ങളും ജൂനിയര്‍ അഭിഭാഷകരും ചേര്‍ന്നാണ് കോടതി സമുച്ചയത്തില്‍ രാഷ്ട്രപിതാവിന്റെ അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചത്. ഇതിന്റെ അനാച്ഛാദനം നാളെ വൈകിട്ട് 3.30ന് ഹൈക്കോടതി ജഡ്ജി ദമാശേഷാദ്രി നായിഡു നിര്‍വഹിക്കും.
Next Story

RELATED STORIES

Share it