palakkad local

ജില്ലാ കലോല്‍സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ

ജില്ലാ കലോല്‍സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ ആലത്തൂര്‍ എംപി  പികെ ബിജു നിര്‍വഹിക്കും. കെ ബാബു എംഎല്‍എ അധ്യക്ഷനാവും. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ മുഖ്യാതിഥിയാവും. അഞ്ചുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 15,000 പേര്‍ക്കാണ് നെന്‍മാറ പബ്ലിക് വെല്‍ഫെയര്‍ ട്രസ്റ്റ് ഹാളില്‍ ഉച്ചഭക്ഷണമൊരുക്കുന്നത്.
കലോല്‍സവത്തില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് നെന്മാറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആ ണ്‍കുട്ടികള്‍ക്ക് നെന്‍മാറ സംസ്‌കൃതം യുപി സ്‌കൂളിലുമാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. വിദ്യാര്‍ഥികളുമായി എത്തുന്ന വാഹനങ്ങള്‍ പ്രധാന വേദിയില്‍ വിദ്യാര്‍ഥികളെ ഇറക്കിവിട്ടശേഷം 11 ഭാഗങ്ങളിലാണ് പാര്‍ക്കി ങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഏഴിന് നടക്കുന്ന സമാപന സമ്മേളനം എംബി രാജേഷ് എംപി  ഉദ്ഘാടനം ചെയ്യും. കലോല്‍സവത്തിന്റെ ഭാഗമായി മല്‍സര ഇനങ്ങളില്‍ ഉള്‍പ്പെടാത്ത കണ്യാര്‍കളി, പുള്ളുവന്‍പാട്ട്, നാടന്‍ പാട്ട്, കേളി, എന്നിവ പ്രത്യേക പരിപാടിയായി നടക്കും. പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കിയിട്ടുള്ള കലോത്സവമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ ബാബു എംഎല്‍എ  പറഞ്ഞു. കലോല്‍സവത്തിന്റെ ചെലവ് 31 ലക്ഷം രൂപ. ഇതില്‍ സര്‍ക്കാര്‍ ധനസഹായം 20 ലക്ഷം രൂപയാണ്. ബാക്കിയുള്ള തുക ഒമ്പത്, 10 ക്ലാസ്സുകളിലെ വിദ്യാര്‍ഥികളില്‍ നിന്ന് കൂപ്പണ്‍ വഴിയും അധ്യാപകരില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കലോല്‍സവത്തിന്റെ രജിസ്‌ട്രേഷന്‍ ഞായറാഴ്ച നടക്കും.
രജിസ്‌ട്രേഷന്‍ സമയത്ത് കഴിഞ്ഞ വര്‍ഷം ലഭിച്ച റോളിങ് ട്രോഫികള്‍ തിരിച്ചു നല്‍കകണമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു. ജില്ലാ കലോല്‍സവത്തിന്റെ ക്രമസാധാന പാലനത്തിനായി 240 പോലിസുകാരുടെ സേവനം. കൂടാതെ 100 വീതം എന്‍സിസി കാഡറ്റുകളും, എന്‍എസ്എസ് വോളന്റിയര്‍ മാരും 40 സ്‌കൗട്ട്‌സും കൂടാതെ 70 സ്റ്റുഡന്റ് പോലിസിന്റെയും സേവനം കലോല്‍സവത്തിനുണ്ടാവും.
Next Story

RELATED STORIES

Share it