kozhikode local

ജില്ലാ ആശുപത്രി കെട്ടിട നിര്‍മാണത്തിലെ പോരായ്മ : വിദഗ്ധ പരിശോധന നടത്തും- മന്ത്രി



വടകര: ജില്ലാ ആശുപത്രിയില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം ആരംഭിച്ച കെട്ടിട പ്രവൃത്തി നിലച്ചു. ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നിലയിലുമായി അഞ്ച് കോടി രൂപയ്ക്കാണ് ഭരണാനുമതി നല്‍കിയിരുന്നത്. പ്രവൃത്തി ടെണ്ടര്‍ ചെയ്യുകയും കേരള സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റിമേറ്റിനേക്കാള്‍ ഏഴര ശതമാനം ഉയര്‍ന്ന നിരക്കില്‍ പ്രവൃത്തി ഏറ്റെടുക്കുകയുമായിരുന്നു. ഇതിനിടെ പ്രവൃത്തിയുടെ സ്ട്രക്ച്ചറര്‍ അവസാനിച്ചതിന് ശേഷം പ്ലാസ്റ്ററിങിലെ തകരാറും കെട്ടിടത്തില്‍ ചോര്‍ച്ചയുണ്ടായതും കാരണം കരാറുകാരെ ടെര്‍മിനേറ്റ് ചെയ്യുകയായിരുന്നു.പ്രവൃത്തിയുടെ രണ്ടാം ഘട്ടം എന്ന നിലയില്‍ നബാര്‍ഡില്‍  ഉള്‍പ്പെടുത്തി 13 കോടി 70 ലക്ഷം രൂപയ്ക്ക് പ്രവൃത്തിയുടെ  ഭരണാനുമതി നല്‍കി ടെണ്ടര്‍ ചെയ്തിരിക്കുകയാണ്. ഇതില്‍ രണ്ട് മുതല്‍ ആറ് വരെയുള്ള നിലകളുടെ പ്രവൃത്തിയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ടെണ്ടര്‍ നടപടിയുടെ ഭാഗമായി പ്രീ ക്വാളിഫിക്കേഷന്‍ നടപടി നടന്നു വരികയാണ്. ഫൗണ്ടേഷന്‍ സംബന്ധിച്ച തകരാറുകളൊന്നും കെട്ടിടത്തില്‍ കണ്ടെത്താനായില്ലെങ്കിലും ചോര്‍ച്ചയും പ്ലാസ്റ്ററിഗും ഉണ്ടായതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലധികമായി കെട്ടിടത്തിന്റെ പ്രവൃത്തി നിലച്ചിട്ട്. ഇതേ തുടര്‍ന്ന് സികെ നാണു എംഎല്‍എ ഇന്നലെ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനിലുള്ള മറുപടിയിലാണ് കെട്ടിടം വിദഗ്ദ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ  ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it