Pathanamthitta local

ജില്ലയ്ക്ക് 3936 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു

പത്തനംതിട്ട: ജില്ലയിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം വിതരണം ചെയ്യുന്നതിനായി 3936.599 മെട്രിക് ടണ്‍ ഭക്ഷ്യധാനം അനുവദിച്ചു. 3365.799 മെട്രിക് ടണ്‍ അരിയും 570.800 മെട്രിക് ടണ്‍ ഗോതമ്പുമാണ് അനുവദിച്ചിട്ടുള്ളത്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യ നിരക്കില്‍ ലഭിക്കും. എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് (മഞ്ഞ കാര്‍ഡ്) കാര്‍ഡൊന്നിന് 28 കിലോഗ്രാം അരിയും ഏഴ് കിലോഗ്രാം ഗോതമ്പും സൗജന്യ നിരക്കില്‍ ലഭിക്കും. മുന്‍ഗണന ഇതര സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട നീല കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോഗ്രാം അരി രണ്ട് രൂപ നിരക്കിലും ഓരോ കാര്‍ഡിനും ലഭ്യത അനുസരിച്ച് രണ്ട് കിലോഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട 15 രൂപ നിരക്കിലും ലഭിക്കും. മുന്‍ഗണന ഇതര നോണ്‍സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട വെള്ളകാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡൊന്നിന് അരി/ഗോതമ്പ് രണ്ട് കിലോഗ്രാം അരി കിലോഗ്രാമിന 8.90 രൂപ നിരക്കിലും ഗോതമ്പ് 6.70 രൂപ നിരക്കിലും ആട്ട 15 രൂപ നിരക്കിലും ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡൊന്നിന് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക് നാല് ലിറ്ററും മണ്ണെണ്ണ ലിറ്ററിന് 21 രൂപ നിരക്കില്‍ ലഭിക്കും. റേഷന്‍ വിതരണം സംബന്ധിച്ച് പരാതികളുള്ളവര്‍ക്ക് 18004251550 എന്ന ടോള്‍ഫ്രീ നമ്പരിലോ ജില്ലാ സപ്ലൈ ഓഫീസിലെ 0468 2222612 എന്ന നമ്പരിലോ അറിയിക്കാം.  ഫോണ്‍: 04682222212 (കോഴഞ്ചേരി), 04734 224856 (അടൂര്‍), 0469 2701327 (തിരുവല്ല), 04735 227504 (റാന്നി), 04682246060 (കോന്നി), 0469 2782374 (മല്ലപ്പള്ളി).
Next Story

RELATED STORIES

Share it