kannur local

ജില്ലയുടെ സമാധാനത്തിന് സിപിഎമ്മും ബിജെപിയും കത്തി താഴെവയ്ക്കണം: മുസ്്‌ലിംലീഗ്

കണ്ണൂര്‍: ജില്ലയുടെ ശാശ്വത സമാധാനത്തിന് സിപിഎമ്മും ബിജെപിയും കൊലക്കത്തി താഴെയിടണമെന്ന് ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീംചേലേരിയും ആവശ്യപ്പെട്ടു. ഓരോ കൊലയ്ക്കു ശേഷവും നടക്കുന്ന സമാധാനയോഗങ്ങളും ആഹ്വാനങ്ങളും കൊണ്ട് ജില്ലയില്‍ സമാധാനം പുലരില്ലെന്നാണ് കഴിഞ്ഞകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.
കേന്ദ്രവും കേരളവും ഭരിക്കുന്ന കക്ഷികള്‍ പരസ്പരം കൊലക്കത്തി ഉറയിലിട്ടാലെ ഇവിടെ സാധാരണ ജനങ്ങള്‍ക്ക് ഭയമില്ലാതെ ജീവിക്കാനാവൂ. അതിനു എന്തുവേണമെന്ന് ഇരു കക്ഷി നേതാക്കളും ചിന്തിക്കണം.
പല ആക്രമസംഭവങ്ങളിലും പ്രതികളായവര്‍ സിപിഎമ്മുകാരാണെങ്കില്‍ ആക്രമികള്‍ രക്ഷപ്പെടുംവിധത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ എതിരാളികള്‍ക്കുനേരെ പലപ്പോഴും ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് അവരെ പീഡിപ്പിക്കുകയും ചെയ്യുന്നു. പോലിസില്‍ ശക്തമായ സിപിഎം സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരാണ് ഉന്നത പോലിസുകാരെയും ഭൂരിപക്ഷം സ്റ്റേഷനുകളെയും നിയന്ത്രിക്കുന്നതെന്നും ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it