kasaragod local

ജില്ലയില്‍ വാഹനാപകട പരമ്പര; ഒരാള്‍ മരിച്ചു, 20ഓളം പേര്‍ക്കു പരിക്ക്

കാസര്‍കോട്: നേരത്തെ എത്തിയ കാലവര്‍ഷത്തില്‍ വാഹനാപകട പരമ്പര. ഇന്നലെ മാത്രം ജില്ലയില്‍ നാലോളം വാഹനാപകടങ്ങളിലായി ഒരാള്‍ മരണപ്പെടുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് മൂന്നരയോടെ മേല്‍പറമ്പ് കട്ടക്കാലില്‍ കാര്‍നിയന്ത്രണം വിട്ട് കള്‍വര്‍ട്ടിലിടിച്ച് നേവല്‍ ഉദ്യോഗസ്ഥനാണ് മരിച്ചത്. ഏഴിമലയില്‍ നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ഏഴിമല നേവല്‍ ഉദ്യോഗസ്ഥനും കൊല്‍ക്കത്ത സ്വദേശിയുമായ സോമു ബുനിയ്യ(50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സൂര്യകാന്ത് ബുനിയ(58), ജോളി ബയ്യ(35), ഇവരുടെ കുട്ടി രജന (5) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും സ്വാകര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ട് അഞ്ചോടെ ബേള വി എം നഗറില്‍ എസ്‌കവേറ്ററും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. കന്യപ്പാടിയിലെ അബ്ബാസിന്റെ മകന്‍ അയ്യൂബ്(38) ഭാര്യാ സഹോദരനുമായ ആരിക്കാടിയിലെ അബ്ബാസിന്റെ മകന്‍ ഹമീദ് (16)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹമീദിനെ നുള്ളിപ്പാടി യിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായ പരിക്കുകളോടെ അയ്യൂബിനെ മംഗളുരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപിച്ചു .നീര്‍ച്ചാല്‍ ഭാഗത്ത് നിന്ന് കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന ജെ സി ബി എതിരെ നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പെരിയ, കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലെ മേല്‍പറമ്പ കട്ടക്കാല്‍, പുലിക്കുന്ന്, ബേള എന്നിവിടങ്ങളിലാണ് വാഹനാപകടങ്ങള്‍. പെരിയയില്‍ ബസ സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട് ബസിലും ക്വാളിസ് കാറിലും ടാങ്കര്‍ ലോറിയിടിച്ചു നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബസ് യാത്രക്കാരിയെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലും ടാങ്കര്‍ ലോറി െ്രെഡവര്‍ തമിഴ്‌നാട് സ്വദേശി കണ്ണനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും ക്വാളിസ് യാത്രക്കാരെ ചെങ്കള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് അപകടം. പുലിക്കുന്നിലും ബൈക്കപകടമുണ്ടായി. ഒരാള്‍ക്ക് പരിക്കേറ്റു. കെഎസ്ടിപി റോഡില്‍ അമിത വേഗത നിയന്ത്രിക്കാത്ത്ത് മൂലം അപകടങ്ങള്‍ പതിവാകുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മേല്‍പറമ്പിനും ചെമനാടിനുമിടയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. ചെമനാട് പാലത്തില്‍ വച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന പെട്ടിക്കട കച്ചവടക്കാരന്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിടിച്ച് മരണപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it