Alappuzha local

ജില്ലയില്‍ പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്നു



ആലപ്പുഴ: ജില്ലയില്‍ പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 932 പേര്‍ പനി ബാധിച്ച് ചികില്‍സതേടിയെത്തി. ഇതില്‍ 47 പേരെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ഇന്നലെ മാത്രം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 32 ആണ്.ഇതില്‍ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 25 പേരെ ഡെങ്കിപ്പനി സംശയിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ രണ്ട് പേര്‍ക്കും ചെട്ടികാട്, മണ്ണഞ്ചേരി, തുറവൂര്‍, മുഹമ്മ, മാരാരിക്കുളം വടക്ക് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.ജനറല്‍ആശുപത്രിയില്‍ തിങ്കളാഴ്ചയും രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.രണ്ട് ദിവസത്തിനുള്ളില്‍ 15 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.എലിപ്പനിയും റിപോര്‍ട്ട് ചെയ്യുന്നുണ്ട്.എലിപ്പനി ബാധിച്ച് മാന്നാറില്‍ ഒരാള്‍ മരിച്ചു.വയറിളക്ക രോഗം ബാധിച്ച് 89പേര്‍ ഇന്നലെ ചികില്‍സ തേടിയെത്തി.ആറ് പേര്‍ക്ക് ചിക്കന്‍പോക്‌സും ബാധിച്ചിട്ടുണ്ട്.മാന്നാര്‍ കുരട്ടിക്കാട് തുണ്ടില്‍ വീട്ടില്‍ പരേതരായ കേശവന്റെയും ജാനകിയുടെയും മകന്‍ സുരേന്ദ്രന്‍ (52) ആണ് മരിച്ചത്. എലിപ്പനി പിടിപ്പെട്ട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു ഇയാള്‍.ഇന്നലെ ഒരാള്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിക്കുകയും രണ്ട് പേര്‍ക്ക് എലിപ്പനി സംശയിക്കുന്നതായും റിപോര്‍ട്ടുണ്ട്.പനി പടര്‍ന്നു പിടിക്കുന്നതോടെ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.ഇന്നലെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ജില്ലയില്‍ വിവിധ പരിപാടികളില്‍ സംബന്ധിച്ചെങ്കിലും പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനുള്ള യോഗങ്ങളൊന്നും വിളിച്ചുകൂട്ടിയില്ലെന്നാക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it