kannur local

ജില്ലയില്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം രംഗത്ത്



കണ്ണൂര്‍: വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതിനെ നേരിടാന്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ ഈ-ഗവേണന്‍സ് സൊസൈറ്റിയുടെ കീഴില്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി ടീമിന് രൂപം നല്‍കി. നിലവില്‍ സംസ്ഥാനതലത്തില്‍ കേരള സ്റ്റേറ്റ് ഐടി മിഷന്റെ കീഴില്‍ കമ്പ്യൂട്ടര്‍ എമര്‍ജസി റസ്‌പോണ്‍സ് ടീം കേരള പ്രവര്‍ത്തിച്ചു വരുന്നുണ്ട്.  ജില്ലയിലുണ്ടാവുന്ന സൈബര്‍ ആക്രമങ്ങളുമായി ബന്ധപ്പെട്ട് സൈബര്‍ സുരക്ഷാ പിഴവുകള്‍ക്ക് സാങ്കേതിക ഉപദേശങ്ങളും മുന്നറിയിപ്പും നല്‍കാനാണ്  ജില്ലാ ഇ-ഗവേണന്‍സിന്  കീഴിലുള്ള  ടീമിന്റെ ലക്ഷ്യം.  ജില്ലയിലെ ഐ.ടി മേഖലയുമായി ബന്ധപ്പെട്ട വകുപ്പുതലവന്‍മാരെ കൂടി ഉള്‍ക്കൊള്ളിച്ചാണ് ടീമിന് രൂപം നല്‍കിയിട്ടുള്ളത്.  ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്,  അസി. ജില്ലാ ഇഫര്‍മാറ്റിക്‌സ് ഓഫീസര്‍ ഹുമൈദാ ബീവി, ഡിഇജിഎസ് ജില്ലാ പ്രൊജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണ സി.എം, റവന്യു ഐ ടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഷെരീഫ്, ഐ കെ എം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റോഷി കെ കെ, ഐ കെ എം ജില്ലാ ടെക്‌നിക്കല്‍ ഓഫീസര്‍ ഷറഫുദ്ദീന്‍, എന്‍ ഐ സി സപ്പോര്‍ട്ട് എന്‍ജിനിയര്‍മാര്‍, ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എന്‍ജിനിയര്‍മാര്‍, ഇ-ഡിസ്ട്രിക്റ്റ് ആന്റ് ഇ-ഓഫീസ്, ഇ-പ്രോക്യര്‍മെന്റ് ടീം, കെ സ്വാന്‍ ടീം, ജില്ലാ അക്ഷയ പ്രൊജക്ട് ടീം, ഐ കെ  എം  സപ്പോര്‍ട്ട് സ്റ്റാഫ്  എന്നിവരാണ്  കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്ട്‌സ് ടീമിലെ  അംഗങ്ങള്‍. പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ‘ജഋഠഥഅ’എന്ന റാന്‍സംവെയര്‍ ആക്രമണത്തിനെതിരേ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് ടീം നിര്‍ദേശിച്ചു. വിന്‍ഡോസ് ഫയര്‍വാള്‍ സെറ്റിംഗ്‌സില്‍ ഠഇജ/ഡഉജ445 പോര്‍ട്ടല്‍ ബ്ലോക്ക് ചെയ്യുക, മൈക്രോസോഫ്റ്റ് ങട17010 എന്ന സെക്യൂരിറ്റി അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുക, കമ്പ്യൂട്ടറില്‍ ആന്റി വൈറസ് അപ്‌ഡേറ്റ് ചെയ്യുത തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്നും ജില്ലാ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി ടീം അറിയിച്ചു.
Next Story

RELATED STORIES

Share it