Kollam Local

ജില്ലയില്‍ എട്ടുപേര്‍ക്ക് കൂടി ഡെങ്കിപ്പനിയെന്ന് സംശയം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്



കൊല്ലം:  ജില്ലയില്‍ എട്ടുപേര്‍ക്ക് കൂടി ഡെങ്കിപ്പനി ബാധ സംശയിക്കുന്നു. ഇതോടെ ജില്ലയില്‍ ഡെങ്കിപ്പനി ബാധ സംശയിക്കുന്നവരുടെ എണ്ണം 52 ആയി. 15 പേര്‍ക്ക് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ച് ഇന്നലെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 558 പേരാണ് ചികില്‍സ തേടിയെത്തിയത്. ഇതില്‍ രണ്ടുപേര്‍ക്ക്് ഹെപ്പറ്റെറ്റിസ് ബി കണ്ടെത്തിയിട്ടുണ്ട്. ഒരാള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചിട്ടുണ്ട്.മഴ ശക്തമാകുന്നതിനു മുമ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി വി ഷേര്‍ളി അറിയിച്ചു. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പാലത്തറയിലും മൈനാഗപ്പള്ളിയിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, പനിനിരീക്ഷണം, ബോധവല്‍ക്കരണം, ഫോഗിങ്, സ്‌പ്രേയിങ്, മെഡിക്കല്‍ ക്യാംപുകള്‍ എന്നിവ നടത്തിവരുന്നു.പാഴ്‌വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയരുതെന്നും വീടും പരിസരവും വൃത്തിയായും വെള്ളം കെട്ടി നില്‍ക്കാതെയും സൂക്ഷിക്കണമെന്നും പനി വന്നാല്‍ സ്വയം ചികില്‍സ നടത്താതെ ആശുപത്രിയില്‍ ചികില്‍സ തേടണമെന്നും കൊതുകു നിര്‍മാര്‍ജന പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും ഡി എം ഒ അറിയിച്ചു.
Next Story

RELATED STORIES

Share it