Kottayam Local

ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

കോട്ടയം: ദുരഭിമാനക്കൊലയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. മണ്ഡലം തലങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുമെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു.
ദലിതനായ യുവാവ് പ്രണയിച്ചതിന്റെ പേരില്‍ നടത്തിയ ദുരഭിമാനക്കൊലപാതകത്തിന് ക്വട്ടേഷന്‍ സംഘത്തിനൊപ്പം പോലിസും കൂട്ടുനിന്നിരിക്കുകയാണെന്ന് എസ്ഡിപിഐ ആരോപിച്ചു. തട്ടിക്കൊണ്ടുപോയതായി കെവിന്റെ പിതാവ് നല്‍കിയ പരാതി സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന ഗാന്ധിനഗര്‍ പോലിസിന്റെ അനാസ്ഥയാണു കെവിന്‍ എന്ന 24 കാരന് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്തു പോലിസ് സംവിധാനം ക്രൂരമാംവിധം അതിന്റെ മുഖം മാറിക്കൊണ്ടിരിക്കുന്നു. കസ്റ്റഡിമരണത്തിന്റെ അലയൊലികള്‍ ആറുന്നതിനു മുമ്പേയാണ് വീണ്ടും പോലിസിന്റെ ക്രൂരമുഖം വെളിവായിരിക്കുന്നത്. പോലിസ് സംവിധാനം ദുരഭിമാനക്കൊലയ്ക്ക് കൂട്ടുനിന്നത് വ്യക്തമായിരിക്കുകയാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി എച്ച് ഹസീബ് പറഞ്ഞു.
Next Story

RELATED STORIES

Share it