Flash News

ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം;ബിജെപിയെന്ന് ആരോപണം

ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം;ബിജെപിയെന്ന് ആരോപണം
X


അഹമ്മദാബാദ്: ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം. ചൊവ്വാഴ്ച രാത്രി പാലന്‍പൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ആക്രമണം. അക്രമികള്‍ ജിഗ്നേഷ് മേവാനിയുടെ കാറിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. എന്നാല്‍ മേവാനിക്ക് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് മേവാനി ആരോപിച്ചു. എന്നാല്‍ ആര്‍ക്കെതിരെയും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. പരാതിയില്ലെങ്കിലും വിഷയത്തില്‍ സ്വീകരിക്കാവുന്ന നിയമനടപടികളെക്കുറിച്ച് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
Next Story

RELATED STORIES

Share it