malappuram local

ജാസ്മിറയുടെ മരണം പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുമെന്ന് മുഖ്യമന്ത്രി

കൊണ്ടോട്ടി: ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച എടവണ്ണപ്പാറ ജാസ്മിറയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജാസ്മിറയുടെ മരണത്തിലെ ദുരൂഹതയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് സ്ഥലം എംഎല്‍എ ടി വി ഇബ്രാഹീം നേരിട്ട് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. 2016 ആഗസ്ത് 17 നാണ് പാണ്ടിക്കാട് ആമക്കാട്ടെ ഭര്‍തൃ വീട്ടില്‍ വച്ച് ജാസ്മിറയെ പൊള്ളല്ലേറ്റ് മരിച്ച നിലയില്‍ കണ്ടത്തിയത്. കഴിഞ്ഞ ദിവസം ജാസ്മിറയുടെ മാതാവ് ആസ്യ, ജാസ്മിറയുടെ മകളായ 10 വയസ്സുള്ള മുഹമ്മദ് ഷാനിദ്, ഒന്നര വയസ്സുള്ള ഇഷാ ഫാത്തിമ, ജാസ്മിറയുടെ പിതാവ് ചീറ്റപ്പള്ളി മുഹമ്മദ് എന്നിവരുടെ നേതൃത്യത്തില്‍ ജാസ്മിറ ആക്്ഷന്‍ കമ്മിറ്റി പാണ്ടിക്കാട് പോലിസ് സ്‌റ്റേഷന് മുമ്പില്‍ നിരാഹാരം നടത്തിയിരുന്നു. നിരാഹാര സമരപന്തല്‍ ടി വി ഇബ്രാഹീം എംഎല്‍എ നേരത്തെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
Next Story

RELATED STORIES

Share it