ജാര്‍ഖണ്ഡ് സ്വദേശിനിക്ക് ഓട്ടോറിക്ഷയില്‍ സുഖപ്രസവം
BY kasim kzm25 July 2018 5:44 AM GMT
kasim kzm25 July 2018 5:44 AM GMT
കട്ടപ്പന: ജാര്‍ഖണ്ഡ് സ്വദേശിനി ഓട്ടോറിക്ഷയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ആശുപത്രിയിലേക്കു പോകുന്നതിനിടെയാണ് രാവിലെ കുഴിത്തൊളുവിന് സമീപമാണ് ജാര്‍ഖണ്ഡ് സ്വദേശിനിയായ സ്വദേശിനി സരിതാദേവി(35) ഒട്ടോറിക്ഷയില്‍ പ്രസവിച്ചത്. രണ്ടേകാല്‍ കിലോ തൂക്കമുള്ള ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്.
നവജാത ശിശുവിന്റെ ശിരസ് മാത്രം പുറത്തുവന്നതോടെ ഓട്ടോറിക്ഷ െ്രെഡവര്‍ വിവരം കുഴിത്തൊളു സാമുഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥരെ അറിയിച്ചു. സാമുഹികാരാഗ്യ കേന്ദത്തിലെ ഡോ. വിനിത പി സൈമണ്‍, നഴ്‌സിങ് അസിസ്റ്റന്റ് ഗീത, പാലിയേറ്റീവ് നഴ്‌സ് പൊന്നമ്മ, റിനിമോള്‍, ജയ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി ഓട്ടോറിക്ഷയില്‍ വച്ചുതന്നെ ശിശുവിനെ പുറത്തെടുത്തു. അമ്മയക്കും കുഞ്ഞിനും സാമുഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷകള്‍ നല്‍കി. പാമ്പാടുംപാറ മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിജു ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി യുവതിയ്ക്ക് വിദഗ്ദ ചികിത്സ നല്‍കി. അന്യാര്‍തൊളുവിലെ സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലെ ജോലികള്‍ക്കായാണ് ജാര്‍ഖണ്ഡ് സ്വദേശിനിയും കുടുംബവും മൂന്നുദിവസം മുമ്പ് അന്യാര്‍തൊളുവിലെത്തിയത്. ഇതിനു മുമ്പ് തമിഴ്‌നാട് വാല്‍പ്പാറയില്‍ ചപ്പാത്തി ഫാക്ടറിയിലെ ജോലിക്കാരിയിരുന്ന സരിതദേവിയും ഭര്‍ത്താവായ രവിന്ദറും. സരിതാദേവിയും ആണ്‍കുഞ്ഞും നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT