ജാബുവ സ്ഫോടനം; പ്രധാന പ്രതി അറസ്റ്റില്‍
X
ജാംബുവ: മധ്യപ്രദേശില്‍ കെട്ടിടത്തില്‍ സൂക്ഷിച്ച വന്‍ സ്ഫോടകവസ്തുശേഖരം പൊട്ടിത്തെറിച്ച് 90 പേര് മരിച്ച സംഭവത്തിലെ പ്രധാന പ്രതി രാജേന്ദ്ര കസവായെ പോലിസ് പിടികൂടി. ഇന്നലെ അര്‍ദ്ധരാത്രിയാണ് ഇയാളെ പിടികൂടിയത്. കസവായുടെ രണ്ടു സഹോദരന്മാരെയും ഭാര്യയെയും മകളെയും പോലിസ് നേരത്തെ പിടികൂടിയിരുന്നു. ഭാര്യയെയും മകളെയും പോലിസ് ഇന്ന് വിട്ടയച്ചു.
സ്ഫോടനത്തിന് ശേഷം കസാവ മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ ഗ്രാമത്തിലെത്തിയ കസാവയെ പോലിസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ 12നാണ് സംഭവം. ജുബുവ ജില്ലയിലെ പെറ്റില്വാദ് നഗരത്തിലായിരുന്നു സ്ഫോടനം.
ഖനികളില്‍ ഉപയോഗിക്കുന്നതിനു വേണ്ടിയാണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചുവച്ചിരുന്നതെന്നാണ് പോലിസിന്റെ അനുമാനം. മൂന്നുനില കെട്ടിടത്തില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു നേരത്തേ പോലിസ് അറിയിച്ചിരുന്നത്. പാറകളുള്ള സ്ഥലത്ത് കിണര്‍ കുഴിക്കുന്നതിന് സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ ലൈസന്‍സുള്ള രാജേന്ദ്ര കസവായുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT