Flash News

ജാതിയും മതവും രേഖപ്പെടുത്താതെ സ്‌കൂള്‍ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷം കുട്ടികള്‍

ജാതിയും മതവും രേഖപ്പെടുത്താതെ സ്‌കൂള്‍ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷം കുട്ടികള്‍
X
തിരുവനന്തപുരം: ജാതിയും മതവും രേഖപ്പെടുത്താതെ സ്‌കൂള്‍ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷം കുട്ടികള്‍. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ആണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. നിലവില്‍ ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികള്‍ ജാതിയും മതവും രേഖപ്പെടുത്താതെയാണ് പഠിക്കുന്നത്.



1,23,630 വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ പ്രവേശനം നേടിയിരിക്കുന്നത്. പ്ലസ് വണ്ണിന് 278 കുട്ടികളും പ്ലസ് ടൂവിന് 239 കുട്ടികളും ഇത്തരത്തിലുള്ളവരുണ്ട്.സംസ്ഥാനത്തെ 9,209 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ സംബന്ധിച്ച കണക്കാണ് വിദ്യാഭ്യാസമന്ത്രി സഭയില്‍ വെളിപ്പെടുത്തിയത്.
Next Story

RELATED STORIES

Share it