Flash News

ജസ്റ്റിസ് ഹൃഷികേശ് റോയ് കേരള ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് ഹൃഷികേശ് റോയ്  കേരള ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ്
X
കൊച്ചി : കേരള ഹൈക്കോടതി ജഡ്ജിയായി ഇന്നലെ ചുമതലേയേറ്റ ജസ്റ്റിസ് ഹൃഷികേശ് റോയ് ഇന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസാവും. രാഷ്ട്രപതി നിയമന ഉത്തരവിറക്കി.ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഇന്നലെ വിരമിച്ചതോടെ ജസ്റ്റിസ് ഹൃഷികേശ് റോയ് ആണ് കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി.

1962 ല്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ കാംപസ് ലാ സെന്ററില്‍ നിന്ന് എല്‍എല്‍ബി പാസായ ഹൃഷികേശ് റോയ് അതേ വര്‍ഷം ഡെല്‍ഹി ബാര്‍ കൗണ്‍സിലിലാണ് എന്റോള്‍ ചെയ്തത്. പിന്നീട് ഗുവാഹത്തിയിലേക്ക് പ്രാക്ടീസ് മാറ്റി. 2004 ല്‍ സീനിയര്‍ അഭിഭാഷകനായി. 2006 ഒക്ടോബര്‍ 12 നാണ് ഗുവാഹത്തി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായത്. 2008 ല്‍ സ്ഥിരം ജഡ്ജിയായി. 2022 ജനുവരി 31 വരെ ജസ്റ്റിസ് ഹൃഷികേശ് റോയിക്ക് സര്‍വീസ് ഉണ്ട്.
Next Story

RELATED STORIES

Share it