kannur local

ജസ്റ്റിസ് വി ഖാലിദിനെ അനുസ്മരിച്ചു

കണ്ണൂര്‍: സുപ്രധാന വിധി പ്രസ്താവങ്ങളിലൂടെ ന്യായാധിപ ലോകത്ത് അഗ്രഗണ്യസ്ഥാനം നേടിയ അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ജസ്റ്റിസ് വി ഖാലിദെന്ന് ജസ്റ്റിസ് എ കെ ബഷീര്‍. കണ്ണൂര്‍ യൂനിറ്റി സെന്റര്‍ സംഘടിപ്പിച്ച ജസ്റ്റിസ് ഖാലിദ് സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഴത്തില്‍ അറിവുള്ള നിയമപണ്ഡിതനും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ പൊതുപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. കണ്ണൂരിന്റെ പ്രശസ്തി കശ്മീര്‍ വരെ എത്തിക്കാന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ചുമതല വഹിച്ച വി ഖാലിദിന് സാധിച്ചതായും ജസ്റ്റിസ് എ കെ ബഷീര്‍ പറഞ്ഞു. യൂനിറ്റി സെന്റര്‍ ചെയര്‍മാന്‍ യു പി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വാണിദാസ് എളയാവൂര്‍, അഡ്വ. ആസഫലി, അഡ്വ. പി വി സൈനുദ്ദീന്‍, ഹാഫിസ് അനസ് മൗലവി, പ്രഫ. എ ഡി മുസ്തഫ, അഡ്വ. പി പി വേണു, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ ഖാദര്‍ കായിമ, ഡോ. എം പി അഷ്‌റഫ്, ഡോ. ഷബീര്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it