thrissur local

ജവഹര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം അപാകത തീര്‍ത്ത് നഗരസഭയ്ക്ക് കൈമാറണമെന്ന് മന്ത്രി

കുന്നംകുളം: നിര്‍മാണം പൂര്‍ത്തീകരിച്ച ജവഹര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ പോരായ്മകള്‍ പരിഹരിച്ച് നഗരസഭക്ക് കൈമാറാന്‍ മന്ത്രി എ സി മൊയ്തീന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവിലുള്ള ഗാലറി നിലനിര്‍ത്തി മേല്‍ക്കൂര നിര്‍മിക്കാന്‍ പിഡബ്ലിയുഡി എന്‍ജിനീയറിംഗ് വിഭാഗത്തിനായിരുന്നു നിര്‍മാണച്ചുമതല. നി ര്‍മാണത്തിലെ പോരായ്മകള്‍  മൂലം സ്‌റേറഡിയം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാനായിട്ടില്ല.
ബാബു എം പാലിശേരിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പണമനുവദിച്ച് രണ്ട് ഘട്ടങ്ങളിലായാണ് നിര്‍മ്മാണം. 1 കോടി 22 ലക്ഷം രൂപ  മേല്‍ക്കൂര നിര്‍മാണത്തിന്നും, 60 ലക്ഷം തൂപ ബാസ്‌കറ്റ് ബോ ള്‍ കോര്‍ട്ടിന്റെ നിര്‍മാണത്തിനുമാണ് അനുവദിച്ചത്. കോര്‍ട്ടിന്റെ അപാകത ഏറെകൂറെ പരിഹരിച്ചെങ്കിലും, മേല്‍ക്കുരയുടെ പരാതി നിലനിലക്കുകയാണ്.
വായുസഞ്ചാരമില്ലാത്ത രീതിയില്‍ അശാസ്ത്രീയമായാണ് നിര്‍മ്മാണം എന്നാണ് കായിക വിദഗ്ദരുടെ പരാതി.   ഒരു കോടി പത്ത് ലക്ഷം രൂപക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
മേല്‍ക്കൂര നിര്‍മ്മാണത്തിനു ശേഷം ബാക്കി വന്ന 15 ലക്ഷം രൂപക്ക് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കി കൂടുതല്‍ വായുസഞ്ചാരം ഉറപ്പാക്കുന്ന വിധത്തില്‍ ജനലഴികള്‍ സ്ഥാപിക്കാനും, ഫാനുകള്‍ സ്ഥാപിക്കാനുമാണ് പുതിയ നിര്‍ദ്ദേശം.കൂടാതെ സ്‌റ്റേഡിയത്തിന് മുന്‍വശത്ത് മുറ്റം ഇന്റര്‍ലോക്ക് ചെയ്ത് സംരക്ഷിക്കാനും, മതിലുകള്‍ അറ്റകുറ്റപണികള്‍ നടത്താനും ഈ തുക വിനിയോഗിക്കും.
നിലവിലുള്ള കേടുവന്ന ഫഌഡ് ലിറ്റുകള്‍ മാറ്റി താരതമ്യേന ചൂട് കുറഞ്ഞ എല്‍ ഇ ഡി ലൈറ്റുകള്‍ സ്ഥംപിക്കാനും വൈദ്യൂതികരണം നടത്താനും പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ,യുവജനകായിക വകുപ്പ് എഞ്ചിനീയറിംശഗ് വിഭാഗം ചീഫ് എഞ്ചിനിയര്‍ എന്‍ മോഹന്‍കുമാര്‍, അസി.എഞ്ചിനീയര്‍.ആര്‍ ബിജു എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it