ജലന്ധര്‍ പീഡനം: പോലിസ് അന്വേഷണം വഴിമുട്ടുന്നു

കോട്ടയം: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ സംഭവത്തി ല്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം വഴിമുട്ടുന്നു. പരാതി ന ല്‍കിയ കന്യാസ്ത്രീയുടെ രഹസ്യമൊഴി ഉള്‍െപ്പടെയുള്ള തെളിവുകള്‍ ലഭിച്ചിട്ടും ബിഷപ്പിനെ ചോദ്യംചെയ്യാന്‍ ഇതുവരെയായും അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. തിടുക്കപ്പെട്ട് ചോദ്യംചെയ്യലും അറസ്റ്റും വേണ്ടെന്ന ഉന്നതതലത്തില്‍ നിന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ജലന്ധറിലേക്കുള്ള യാത്ര മാറ്റിവച്ചതെന്നാണ് വിവരം.
തെളിവെടുപ്പ് ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തി ല്‍ ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അന്വേഷണം പൂര്‍ണമായും നിലച്ചമട്ടാണ്. ബിഷപ്പിനെ ചോദ്യംചെയ്യാന്‍ ഉടന്‍ ജലന്ധറിലേക്ക് പോവില്ലെന്ന് അന്വേഷണച്ചുമതലയുള്ള വൈക്കം ഡിവൈഎസ്പി കെ സുഭാഷ് വ്യക്തമാക്കി. ഇത്രയും വര്‍ഷം പഴക്കമുള്ള കേസായതിനാല്‍ വിശദമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ. ഐജിയും എസ്പിയും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചശേഷം മാത്രമേ ജലന്ധറിലേക്കുള്ള യാത്ര തീരുമാനിക്കൂ. ഇതുവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോപണവിധേയനായ ബിഷപ്പിനു കേസില്‍നിന്നു രക്ഷപ്പെടാനാവില്ല.
ചില തെളിവുകള്‍ കൂടി ലഭിക്കാനുണ്ട്. ജലന്ധര്‍ ബിഷപ് ഫോണില്‍ അശ്ലീല സന്ദേശങ്ങ ള്‍ അയക്കുകയും നിരവധി തവണ ഫോണ്‍ വിളിക്കുകയും ചെയ്തിട്ടുണ്ടെന്നു കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തെ കോള്‍ രേഖകള്‍ ബിഎസ്എന്‍എല്‍, ഐഡിയ, എയര്‍ടെ ല്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിച്ചിട്ടില്ല. കൂടാതെ, കന്യാസ്ത്രീയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണും കണ്ടുകിട്ടിയിട്ടില്ല. ബിഷപ്പിന്റെ പീഡനത്തില്‍ മനംനൊന്ത് മഠം വിട്ട കന്യാസ്ത്രീകളില്‍ നിന്നു ബംഗളൂരുവിലെത്തി മൊഴിയെടുത്തിരുന്നു. എന്നാല്‍, കേസിന്റെ അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളൊന്നും ഇവരില്‍നിന്നു ലഭിച്ചിരുന്നില്ലെന്നും ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു.
അതേസമയം, തെളിവുകളെല്ലാം എതിരായ പശ്ചാത്തലത്തി ല്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ്‌ചെയ്യുമെന്ന ഘട്ടമെത്തിയപ്പോഴാണ് അന്വേഷണം മരവിച്ചതെന്ന ആക്ഷേപം ശക്തമാണ്. കന്യാസ്ത്രീ പീഡനത്തെക്കുറിച്ച് പരാതി നല്‍കിയ പാലാ ബിഷപ്പിനെയും കുറവിലങ്ങാട് പള്ളി വികാരിയെയും കര്‍ദിനാളിനെയും ചോദ്യംചെയ്തിരുന്നു. ഇതില്‍ പാലാ ബിഷപ്പും വികാരിയും പരാതി സ്ഥിരീകരിച്ചെങ്കിലും കര്‍ദിനാള്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍, കന്യാസ്ത്രീ പരാതി പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ കര്‍ദിനാള്‍ വീണ്ടും വെട്ടിലായിരുന്നു. ഇതിനു പിന്നാലെയാണ് കേസിലെ തുടരന്വേഷണം മന്ദീഭവിച്ചത്.
Next Story

RELATED STORIES

Share it