Flash News

ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാന്‍ നീക്കം: പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറബ് ലീഗ്

ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാന്‍ നീക്കം: പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറബ് ലീഗ്
X


കെയ്‌റോ: ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കാന്‍ യുഎസിന്റെ നീക്കം. എന്നാല്‍ നീക്കം കനത്ത പ്രത്യാഖ്യാതമുണ്ടാക്കുമെന്ന് അറബ് ലീഗ് മുന്നറിയിപ്പ് നല്‍കി. യുഎസ് ചരിത്രപരമായി സ്വീകരിച്ചു വരുന്ന നിലപാടില്‍ നിന്നുള്ള വ്യതിചലിക്കലായിരിക്കും അത്തരമൊരു തീരുമാനമെന്നും അറബ് ലീഗ് കുറ്റപ്പെടുത്തി. ജറുസലേമിനെ അധിനിവേശ ഫലസ്തീന്‍ നഗരമായാണ് ഇത്രയും കാലം യുഎസ് പരിഗണിച്ചുപോന്നിരുന്നതെന്ന് അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ സയ്യിദ് അബു അലി ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീക്കം നടത്തുന്നതായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.
Next Story

RELATED STORIES

Share it