ജയാനഗറില്‍ നിന്ന് ജെഡിഎസ് പിന്‍മാറി; കോണ്‍ഗ്രസ്സിന് പിന്തുണ

ബംഗളൂരു: കര്‍ണാടകയില്‍ ജയാനഗര്‍ നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ജെഡിഎസ് പിന്‍മാറി. ജയാനഗറില്‍ കലേഗൗഡയായിരുന്നു ജെഡിഎസ് സ്ഥാനാര്‍ഥി. ഈ മാസം 11ന് നടക്കുന്ന വോട്ടെടുപ്പില്‍ പാര്‍ട്ടി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിക്ക് പിന്തുണ നല്‍കും. ജെഡിഎസ് സ്ഥാനാര്‍ഥി മല്‍സരത്തില്‍ നിന്നു പിന്‍വാങ്ങുന്ന കാര്യം പാര്‍ട്ടി നേതാവ് എച്ച് ഡി ദേവഗൗഡയാണ് അറിയിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുമായി ഗൗഡ ചര്‍ച്ച നടത്തിയിരുന്നു. റെഡ്ഡിയുടെ മകളാണ് സൗമ്യ. മെയ് 12നായിരുന്നു കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപി സ്ഥാനാര്‍ഥി ബി എന്‍ വിജയകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ജയാനഗറിലെ വോട്ടെടുപ്പ് മാറ്റിവച്ചത്. ജയാനഗറിലെ സിറ്റിങ് എംഎല്‍എയായിരുന്നു വിജയകുമാര്‍. വിജയകുമാറിന്റെ സഹോദരന്‍ ബി എന്‍ പ്രഹഌദാണ് ബിജെപി സ്ഥാനാര്‍ഥി.
Next Story

RELATED STORIES

Share it