ജയലളിത: ആശുപത്രിയിലെ കാമറകള്‍ നിര്‍ത്തിവച്ചു- അപ്പോളോ ചെയര്‍മാന്‍

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ച അപ്പോളോ ആശുപത്രി ഐസിയുവിലെ എല്ലാ കാമറയും ഓഫ് ചെയ്തിരുന്നതായി ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഡി. 24 പേരെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന ഐസിയുവില്‍ ജയലളിത മാത്രമായിരുന്നു അക്കാലയളവില്‍ ഉണ്ടായിരുന്നത്.
ഇവരെ അഡ്മിറ്റ് ചെയ്തതു മുതല്‍ ഇവിടത്തെ കാമറകള്‍ ഓഫ് ചെയ്തിരുന്നു. ജയലളിതയുടെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ അവരുടെ നിര്‍ദേശപ്രകാരമാണ് സിസിടിവി നീക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അപ്പോളോ ആുപത്രിയില്‍ സിംപോസിയത്തിന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് ചെയര്‍മാന്റെ വെളിപ്പെടുത്തല്‍.
ഇക്കാര്യങ്ങള്‍ അടക്കം വ്യക്തമാക്കുന്ന എല്ലാ രേഖകളും ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ അറുമുഖസ്വാമി കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചതായും അദ്ദേഹം പ്രതികരിച്ചു.
Next Story

RELATED STORIES

Share it