ജപ്പാനില്‍ എടിഎം കാര്‍ഡ് വഴി 130 കോടി ഡോളര്‍ മോഷ്ടിച്ചു

ടോക്കിയോ: ജപ്പാനില്‍ രണ്ടര മണിക്കൂര്‍ കൊണ്ട് 1400 എടിഎമ്മുകളില്‍ നിന്നായി 130 കോടിയുടെ മോഷണം. വ്യാജഎടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് നൂറു മോഷ്ടാക്കള്‍ ചേര്‍ന്നാണ് കവര്‍ച്ച നടത്തിയത്.
മെയ് 15ന് രാവിലെ അഞ്ചുമണിക്കും എട്ടുമണിക്കും ഇടയിലാണ് സംഭവം. സൗത്ത് ആഫ്രിക്ക സ്റ്റാന്റേര്‍ഡ് ബാങ്ക് നല്‍കിയ ക്രഡിറ്റ് കാര്‍ഡുകളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചാണ് എടിഎം കാര്‍ഡുകള്‍ നിര്‍മിച്ചതെന്നാണ് സൂചന. 1600ല്‍ അധികം ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ഇവര്‍ കൈക്കലാക്കിയെന്നും സൂചനകളുണ്ട്. അന്താരാഷ്ട്ര ബന്ധമുള്ള വന്‍ കൊള്ളസംഘമാണ് ഇതിനു പിന്നിലെന്ന് പോലിസ് പറയുന്നു. വിവരങ്ങള്‍ മോഷ്ടാക്കള്‍ക്ക് ലഭിച്ചതെങ്ങനെയെന്ന് അന്വേഷിക്കുമെന്ന് ഇന്റര്‍പോള്‍ അറിയിച്ചു. ജപ്പാനില്‍ ഒരു എടിഎമ്മില്‍നിന്ന് ഒരു സമയം പരമാവധി 900 ഡോളര്‍മാത്രമേ പിന്‍വലിക്കാനാവൂ. അതിനാല്‍ 14,000 തവണയായാണ് മോഷ്ടാക്കള്‍ പണം കൈക്കലാക്കിയത്.
Next Story

RELATED STORIES

Share it