World

ജപ്പാനില്‍ ഉഷ്ണതരംഗം; 30 മരണം

ടോക്കിയോ: ജപ്പാനില്‍ രണ്ടാഴ്ചയിലധികമായി നീണ്ടുനില്‍ക്കുന്ന ഉഷ്ണതരംഗത്തില്‍ 30 പേര്‍ മരിച്ചു. 1000ത്തിലധികം ആളുകള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.
രാജ്യത്തെ താപനില 40 ഡിഗ്രിയില്‍ മുകളിലാണെന്നാണു റിപോര്‍ട്ടുകള്‍. ചൂടു കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ ഏറ്റവും കൂടിയ താപനിലയാണിത്. സ്‌കൂളുകളില്‍ വേണ്ട പ്രതിരോധ നടപടികള്‍ കൈക്കൊള്ളാനുള്ള നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ പ്രധാന സാംസ്‌കാരിക കേന്ദ്രമായ  ഐച്ചിയില്‍ അത്യുഷ്ണം മൂലം ചൊവ്വാഴ്ച ആറു വയസ്സുകാരന്‍ മരിച്ചിരുന്നു. നിര്‍ജലീകരണത്തെ പ്രതിരോധിക്കാന്‍ ധാരാളം വെള്ളം കുടിക്കാന്‍ ആരോഗ്യ വകുപ്പ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
പശ്ചിമ ജപ്പാനില്‍ കനത്ത മഴയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളെ അത്യുഷ്ണം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ 200 പേര്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it