malappuram local

ജനവാസകേന്ദ്രത്തില്‍ കാട്ടാനയിറങ്ങി

കരുവാരകുണ്ട്: സൈലന്റ്‌വാലി ബഫര്‍ സോണില്‍പ്പെട്ട പറയന്‍മേട് തുണ്ട് വനത്തില്‍നിന്ന് കാട്ടാനകള്‍ നാട്ടിലേക്കിറങ്ങി. ഇന്നലെ രാവിലെ ഏഴോടെ ജനവാസകേന്ദ്രമായ ഇരിങ്ങാട്ടിരി അങ്ങാടിയില്‍ പ്രവേശിച്ച ഒറ്റയാന ജനങ്ങളില്‍ ഭീതി പകര്‍ത്തി. ജേഷ്ടന്റെ വീട്ടിലേക്ക് പാലു കൊണ്ടുപോയ യുവാവ് ആനയുടെ ആക്രമണത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ മദ്‌റസയിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. നാട്ടില്‍ ഭീതി പരത്തിയ കൊമ്പനാന വ്യാപകമായി കൃഷി നശിപ്പിച്ചിച്ചുണ്ട്. വാക്കയില്‍ അബ്ദുല്ല കുട്ടി, കെ സി അന്‍വറുദ്ദീന്‍, സിറാജുദ്ദീന്‍ എന്നിവരുടെ കമുക്, വാഴ, റബര്‍ എന്നി ആന നശിപ്പിച്ചു. കിഴക്കേകുന്ന് കോളനിയിലും കൃഷി നാശമുണ്ടാക്കി. സ്ഥലത്തെത്തിയ പോലിസും വനം വകുപ്പ് അധികൃതരും നാട്ടുകാരും വളരെ പണിപ്പെട്ടാണ്് ആനയെ തിരികെ ഓടിച്ചത്. വീണ്ടും ആനക്കൂട്ടം തിരിച്ച് വരുമെന്ന ഭീതിയിലാണു നാട്ടുകാര്‍.
Next Story

RELATED STORIES

Share it