ജനരക്ഷായാത്രയ്ക്ക് പയ്യന്നൂരില്‍ സ്വീകരണം നല്കി
BY Sumeera SMR6 Jan 2016 4:39 AM GMT
Sumeera SMR6 Jan 2016 4:39 AM GMT
പയ്യന്നൂര്‍: കേരളത്തില്‍ ആക്രമ രാഷ്ട്രീയത്തിന് സംഘടിത ശ്രമം നടത്തുന്ന സിപിഎമ്മും ബിജെപിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്.
പയ്യന്നൂരില്‍ ജനരക്ഷയാത്രക്ക് നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു. തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് സഞ്ചരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അവര്‍ കേരളത്തില്‍ ഇഷ്ടമില്ലാത്തവരെ വകവരുത്തുന്ന ഫാഷിസ രാഷ്ട്രീയമാണ് നടപ്പിലാക്കുന്നത്.
കേന്ദ്രം ഭരിക്കുന്ന സംഘപരിവാരും ഇഷ്ടമില്ലാത്തവരെ വക വരുത്തിക്കൊണ്ടിരിക്കുകയാണ്. ആര്‍എസ്എസും സിപിഎം തമ്മില്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തിയാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
ചടങ്ങില്‍ ജൈവ പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകള്‍ വി എം സുധീരന് മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അത്തായി പത്മിനിക്ക് കൈമാറി വിവിധ പുരസ്കാരങ്ങള്‍ കെ കെ സുരേഷ് കുമാര്‍, എ വി ഗിരീശന് മാസ്റ്റര്‍ , പ്രജേഷ് കണ്ണന് എന്നിവരെയും അനുമോദിച്ചു. ജാഥാ ലീഡറെ വിവിധ കമ്മിറ്റികള്‍ ഷാളണിയിച്ചു. യോഗത്തില്‍ സ്വാഗത സംഘം ചെയര്മാന് അഡ്വ. വി ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍ വാസിനിക്ക്, നേതാക്കളായ കെ സുധാകരന്, ഡിസിസി പ്രസിഡന്റ് സി കെ ശ്രീധരന് , പി രാമകൃഷ്ണന്, എംല്‍എ അഡ്വ. സണ്ണിജോസഫ് എന്നിവര്‍ സംസാരിച്ചു.
ജാഥയെ ജില്ലാ അതിര്‍ത്തിയായ കൊറ്റിമ്മേല് പാലത്ത് നിന്നും പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലേക്ക് ആനയിച്ചു. ജാഥയ്ക്ക് ഇന്ന് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT