ernakulam local

ജനകീയ ആശുപത്രിയില്‍ ആയിരങ്ങള്‍ എത്തി

വൈപ്പിന്‍: നായരമ്പലം ഭഗവതിവിലാസം സ്‌കൂളില്‍ നടന്ന ഏകദിന ജനകീയ സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാംപില്‍ ഡോക്ടര്‍മാരെ കാണാനും ചികില്‍സ ലഭിക്കാനും ആയിരങ്ങളെത്തി. ഇന്നലെ രാവിലെ എട്ടിനാരംഭിച്ച ക്യാംപില്‍ ആയുര്‍വേദ വിഭാഗത്തിലും കണ്ണു പരിശോധനയ്ക്കുമാണ്— അധികം രോഗികള്‍ എത്തിയത്. അംഗപരിമിതര്‍ക്കായി മെഡിക്കല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനവും ക്യാംപില്‍ നടന്നു. 250 ഡോക്ടര്‍മാരും 250 പാരാമെഡിക്കല്‍ സ്റ്റാഫും ആശ-കുടുംബശ്രീ-അങ്കണവാടി പ്രവര്‍ത്തകരും ജനപ്രതിനിധികളും സജീവമായി ക്യാംപിലുണ്ടായിരുന്നു. എസ് ശര്‍മ എംഎല്‍എ ക്യാംപ് ഉദ്ഘാടനം ചെയ്തു.  ഡോക്ടര്‍മാര്‍ കണ്ണടകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാവര്‍ക്കും സൗജന്യമായി കണ്ണടകള്‍ പിന്നീട് നല്‍കും. സര്‍ജറി വേണ്ടവര്‍ക്ക്  വിവിധ ആശുപത്രികളില്‍ സൗജന്യമായി സര്‍ജറി നടത്താനുള്ള തുടര്‍ചികില്‍സകളും ഏര്‍പ്പാടുചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഷിബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സോന ജയരാജ്, പഞ്ചായത്ത് പ്രസിഡന്റുമായ കെ യു ജീവന്‍മിത്ര, ഷില്‍ഡ റിബേരോ, വി കെ കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ ആന്റണി, ഡോ. കെ എസ് പുരുഷന്‍, സബ്കളലക്ടര്‍ ഇമ്പശേഖര്‍, ഡോ. ജുനൈദ് റഹ്മാന്‍, ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറി ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ്, എം എസ് സുമേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it