Flash News

ജഡ്ജി നിയമനം : പരിഗണിക്കുന്നത് വിധികളുടെ ഗുണമേന്മ - കൊളീജിയം



ന്യൂഡല്‍ഹി: ജഡ്്ജിമാരുടെ നിയമനത്തിനു പരിഗണിക്കുന്നത് അവര്‍ പുറപ്പെടുവിച്ച വിധികളുടെ ഗുണമേന്മയെന്ന് സുപ്രിംകോടതി കൊളീജിയം. കൊളീജിയം ശുപാര്‍ശകളില്‍ സുതാര്യത വരുത്തുന്നതിന്റെ ഭാഗമായി സുപ്രിംകോടതി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയ കുറിപ്പിലാണ്് ഇക്കാര്യം വ്യക്തമാക്കിയത്. മദ്രാസ്-കേരള ഹൈക്കോടതിയിലേക്കുള്ള പുതിയ ജസ്റ്റിസുമാരെ നിയമിച്ചുകൊണ്ടുള്ള കൊളീജിയം നിര്‍ദേശങ്ങളെ കുറിച്ചുള്ള വിശദീകരണമാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. ഇതാദ്യമായാണ് ഇത്തരമൊരു വിശദീകരണം പുറത്തുവിടുന്നത്. വിധിന്യായങ്ങിലെ ഗുണമേന്മയ്ക്കു പുറമേ രഹസ്യാന്വേഷണ റിപോര്‍ട്ടുകള്‍, സ്വകാര്യവും ജോലിസംബന്ധവുമായ പ്രതിച്ഛായ, നേരിട്ടിട്ടുള്ള ആരോപണങ്ങള്‍ എന്നിവയും അടുത്തിടെ നടത്തിയ ജഡ്ജി നിയമനത്തില്‍ പരിഗണിച്ചതായി കൊളീജിയം വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ 3ന് ആയിരുന്നു മദ്രാസ് കേരള ഹൈക്കോടതികളില്‍ പുതിയ ജഡ്ജിമാരെ നിയമിച്ച് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയം ഉത്തരവിറക്കിയത്. ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ് എന്നിവരും കൊളീജിയത്തിന്റെ ഭാഗമായിരുന്നു. ആറു പേരെയാണ് മദ്രാസ് ഹൈക്കോടതിയിലേക്കു നിയമിച്ചത്. മൂന്നു ജഡ്ജിമാരുടെ പേരുകള്‍ തള്ളിയതായും വ്യക്തമാക്കുന്നു. പരിഗണിച്ച ജഡ്ജിമാരുടെ ജോലിമികവു സംബന്ധിച്ച ചെറുകുറിപ്പും പുറപ്പെടുവിച്ച വിധികളെ വിലയിരുത്തുന്ന റേറ്റിങും നടത്തിയതായി പറയുന്നുണ്ട്. ഇതിനോടൊപ്പം  ഐബി റിപോര്‍ട്ട്, വിവിധ കേസുകളിലെ നിലപാടുകള്‍ എന്നിവയും പ്രത്യേകം പരിഗണിച്ചതായും വ്യക്തമാക്കി.
Next Story

RELATED STORIES

Share it