ജഡ്ജി നിയമനം: അഭിപ്രായഭിന്നത പരിഹരിക്കും- കേന്ദ്രം

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ കടുത്ത വിയോജിപ്പുകളില്ലെന്നു കേന്ദ്രം. ഇക്കാര്യത്തില്‍ അഭിപ്രായഭിന്നതയുണ്ടെങ്കില്‍ പരസ്പരം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് നിയമകാര്യ സഹമന്ത്രി പി പി ചൗധരി ലോക്‌സഭയെ രേഖാമൂലം അറിയിച്ചു.
ഉന്നത നീതിപീഠത്തില്‍ ഉചിതവ്യക്തിയെ ആണ് നിയമിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരും ജുഡീഷ്യറിയും ധാരണയിലെത്തും. സുപ്രിംകോടതിയിലും 24 ഹൈക്കോടതികളിലും ജഡ്ജിമാരെ നിയമിക്കുന്നതു സര്‍ക്കാരും ജുഡീഷ്യറിയും ഉള്‍പ്പെട്ട സംയോജിത പ്രക്രിയയാണെന്നും മന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡ് ഹൈക്കോടതി ജഡ്ജി കെ എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാനുള്ള കൊളിജീയം ശുപാര്‍ശ ജനുവരി മുതല്‍ നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനു പ്രാധാന്യമുണ്ട്.
Next Story

RELATED STORIES

Share it