kozhikode local

ചോമ്പാല്‍ സഹകരണ ബാങ്ക് നിയമനം; ജനതദള്‍ യുവില്‍ പൊട്ടിത്തെറി

വടകര: ചോമ്പാല്‍ സര്‍വീസ് ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഭരണസമിതി യോഗത്തില്‍ തര്‍ക്കം രൂക്ഷമായി. ബഹളത്തിനിടയില്‍ ബാങ്ക് വൈസ് പ്രസിഡണ്ട് പി നാരായണന് നെഞ്ചു വേദനയും, ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച നടന്ന ബാങ്ക് ഭരണ സമിതി യോഗമാണ് മണിക്കൂറുകളോളം നീണ്ടുനിന്ന തര്‍ക്കത്തിന്നും, ബഹളത്തിനും കാരണമായത്. ഒമ്പതംഗ ഭരണ സമിതിയില്‍ കൊണ്‍ഗ്രസ്സിലെ ഒരാളൊഴിച്ച് ബാക്കിയുള്ളവര്‍ ജനതാദള്‍ യുപാര്‍ട്ടിക്കാരാണ്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, മഹിള ജനതാദള്‍ നേതാവുമായ റീന രയരോത്തിന് ബാങ്കില്‍ ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കമാണ് വാക്കേറ്റത്തിനും, ബഹളത്തിനും ഇടയാക്കിയത്. ഒരു വിഭാഗം ജനതാദള്‍ യു ഡയരക്ടര്‍മാര്‍ റീനയ്ക്ക് ബാങ്കില്‍ ജോലി നല്‍കുന്നതിനെ ചോദ്യം ചെയ്തിരുന്നു. മറുവിഭാഗം അനുകൂലവുമായി രംഗത്ത് വന്നതോടെയാണ് യോഗത്തില്‍ വാക്കേറ്റം രൂക്ഷമായത്. ഇതിനിടയില്‍ സംസാരിക്കുന്നതിനിടയിലാണ് പ്രസിഡണ്ടിന് നെഞ്ചു വേദനയും, ശ്വാസ തടസ്സവും അനുഭവപ്പെട്ടത്. അദ്ദേഹത്തെ പിന്നീട് ആശുപത്രിയ്ല്‍ പ്രവേശിപ്പിച്ചു. റീനയ്ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഏറെക്കുറെ പൂര്‍ത്തിയാകുന്നതിനിടയിലാണ് ഇതിനെതിരെ ചില ഡയരക്ടര്‍മാര്‍ രംഗത്തെത്തിയത്. തര്‍ക്കം മുര്‍ച്ഛിക്കുന്നതിനിടയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ റീന സന്നദ്ധത പ്രകടിപിച്ചതായി സൂചനയുണ്ട്. കഴിഞ്ഞ മൂന്ന് മാസക്കാലമായി ബാങ്കിലെ നിയമനവുമായി  ബന്ധപ്പെട്ട വിഷയങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വാക്ക് തര്കത്തിന് കാരണമായിരുന്നു. ബാങ്ക് നിയമനവുമായി ബന്ധപെട്ട പ്രശ്‌നങ്ങള്‍ ആഴിയൂര്‍ ജനതദള്‍ യുവില്‍ വന്‍ പൊട്ടിത്തെറിക്കു സാധ്യതയുണ്ടെന്നാണ് രാഷ്ട്രിയ നിരീക്ഷകരുടെ കണക്കു കൂട്ടല്‍. റൂറല്‍ ബാങ്ക് പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയെങ്കിലും, ചോമ്പാല്‍ സര്‍വീസ് ബാങ്കിലെ നിയമനം പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.
Next Story

RELATED STORIES

Share it