kozhikode local

ചോമ്പാല്‍ തുറമുഖം ശുചീകരിച്ചു



വടകര: മാലിന്യ കൂമ്പാരം നിറഞ്ഞ ചോമ്പാല്‍ തുറമുഖം മല്‍സ്യതൊഴിലാളികളുടെ സഹകരണത്തോടെ ശുചീകരിച്ചു. അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത്, ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം, ആരോഗ്യ വകുപ്പ്, ഫിഷറീസ് വകുപ്പ്, ചോമ്പാല പോലിസ് എന്നിവയുടെ സഹകരണത്തോടെ നൂറു കണക്കിന് ആളുകളുടെ സഹായത്തോടെയാണ് ശുചീകരണം സംഘടിപ്പിച്ചത്. ഹാര്‍ബറിന് അകത്തെ ഉപയോഗ ശൂന്യമായി കിടക്കുന്ന വള്ളങ്ങള്‍, മീന്‍ ബോക്‌സുകള്‍, ഫ്രീസറുകള്‍ എന്നിവ ടാര്‍പോളിങ് ഉപയോഗിച്ച് സുരക്ഷിതമാക്കി. മല്‍സ്യാവശിഷ്ടങ്ങള്‍ ജെസിബി ഉപയോഗിച്ച് കുഴിച്ച് മൂടി. ശുചീകരണത്തിന്റെ ഭാഗമായി ഹാര്‍ബറില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തി. ഹാര്‍ബറിന് പരിസരത്ത് കഴിഞ്ഞ വര്‍ഷം നിരവധി പേര്‍ക്ക് ഡെങ്കിപനിയടക്കമുള്ള പകര്‍ച്ചപ്പനികള്‍ പിടിപെട്ടിരുന്നു. തുറമുഖത്തിന് അകത്തെ മാലിന്യ പ്രശ്‌നം ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മയുടെ സന്ദര്‍ശന വേളയില്‍ മല്‍സ്യത്തൊഴിലാളികള്‍ ധരിപ്പിച്ചിരുന്നു. എന്നിട്ടും മാലിന്യം നീക്കാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായതോടെയാണ് പഞ്ചായത്ത് മുന്‍കൈയെടുത്ത് ശുചീകരണത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it