kannur local

ചോദ്യപേപ്പര്‍ ചോര്‍ച്ച; പോലിസ് അന്വേഷണം തുടങ്ങി



കാസര്‍കോട്: തപാല്‍ വകുപ്പിന്റെ പോസ്റ്റുമാന്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതു സംബന്ധിച്ച് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തപാല്‍ വകുപ്പ് എംഡിയുടെ പരാതിയില്‍ ഹരിയാന സ്വദേശിയായ കുല്‍വന്തിനെ(22) വിദ്യാനഗര്‍ പോലിസ് അറസ്്റ്റ് ചെയ്തു. ഞായറാഴ്ച വിദ്യാനഗര്‍ ചിന്‍മയ വിദ്യാലയത്തിലാണ് പോസ്റ്റ്മാന്‍ തസ്തികയിലേക്കുള്ള പരീക്ഷ നടന്നത്. ഉദ്യോഗാര്‍ഥികളെ പരിശോധിച്ച ശേഷമാണ് പരീക്ഷാഹാളിലേക്ക് കടത്തിവിട്ടിരുന്നത്. എന്നാല്‍, കുല്‍വന്ത് മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെ കുല്‍വന്ത് മൊബൈല്‍ ഫോണ്‍ കൈയിലെടുത്തത് പരിശോധകയായ ഷമീന അമീറിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഷമീന മൊബൈല്‍ പിടിച്ചുവാങ്ങി പരിശോധന നടത്തിയപ്പോള്‍ അതില്‍ ഉത്തരസൂചകങ്ങളായ സന്ദേശങ്ങളാണ് കണ്ടെത്തിയത്. ഇതോടെ വിവരം വിദ്യാനഗര്‍ പോലിസിനെ അറിയിച്ചു. പോലിസെത്തി കുല്‍വന്തിനെ കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും ഇയാളില്‍ നിന്നും കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മാന്‍ തസ്തികയില്‍ രാജ്യത്ത് ആകെ 600 ഒഴിവുകളാണുള്ളത്. ഞായറാഴ്ച പരീക്ഷയെഴുതിയത് ഒരു ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികളാണ്. പത്താംതരമാണ് അടിസ്ഥാന യോഗ്യത. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഞായറാഴ്ച തപാല്‍ വകുപ്പിന്റെ പരീക്ഷ നടന്നിരുന്നു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരുന്നു പരീക്ഷ. തപാല്‍ വകുപ്പിനാണ് പരീക്ഷയുടെ മേല്‍നോട്ടമെങ്കിലും സ്വകാര്യ ഏജന്‍സിയാണ് പരീക്ഷ നടത്തിയത്.
Next Story

RELATED STORIES

Share it