malappuram local

ചോക്കാട് ബസ്സപകടം ; ഡ്രൈവറുടെ അശ്രദ്ധയെന്ന് യാത്രക്കാര്‍



കാളികാവ്: ചോക്കാട് സ്വകാര്യ ബസ് ബൈക്കിലിടിച്ചു മറിഞ്ഞ് ബൈക്ക് യാത്രികനായ യുവാവ് മരിച്ച അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് യാത്രക്കാര്‍. വണ്ടൂരില്‍ നിന്നു മമ്പാട്ടുമൂല, കൂരാട് വഴി പൂക്കോട്ടുംപാടത്തേക്ക് വരികയായിരുന്ന മക്ക ബസ് ആനക്കല്ല് വളവില്‍വച്ച് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാനുള്ള ശ്രമത്തില്‍ എതിരേവന്ന ബൈക്കില്‍ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നു തെറിച്ചുവീണ്  ചോക്കാട് മഞ്ഞപ്പെട്ടി പള്ളിപ്പടി അരിമ്പ്ര അബൂബക്കറിന്റെ മകന്‍ അന്‍ഷിഫ് അലി (19) മരണപ്പെട്ടു. ബസ് റോഡില്‍ മറിഞ്ഞതോടെ ബസ്സിനകത്തെ കമ്പിയിലും മറ്റും ഇടിച്ചാണ് യാത്രക്കാരില്‍ പലര്‍ക്കും പരിക്കേറ്റത്. രണ്ടുപേര്‍ ബസ്സിന്റെ അടിയില്‍ കുടുങ്ങിയിരുന്നെങ്കിലും ബസ് ഉയര്‍ത്തി രക്ഷപ്പെടുത്തി. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. മരണപ്പെട്ട അന്‍ഷിഫിന്റെ ബൈക്കിലുണ്ടായിരുന്ന മാതൃ സഹോദരി ഫസലുന്നീസ (28), ബസ് യാത്രക്കാരായ പൂക്കോട്ടുംപാടം യമാനിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥിയും മഞ്ഞപ്പെട്ടി പള്ളിപ്പടി പിലാക്കല്‍ മുജീബ് റഹ്മാന്റെ മകനുമായ കാമില്‍ മിദ്‌ലാജ് (17) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മമ്പാട്ടുമൂല കോട്ടയില്‍ സുനില്‍കുമാറിന്റെ ഭാര്യ പ്രമീള(34), കൂരാട് മധുരക്കറിയന്‍ സുബിന(29), മമ്പാട്ടുമൂല കുന്നുമ്മല്‍ നാസറിന്റെ മകള്‍ തസ്‌നീമ(21), പ്ലസ്ടു വിദ്യാര്‍ഥിയായ മമ്പാട്ടുമൂല അത്തോളി ശുഹൈബ്(19), മഞ്ഞപ്പെട്ടി, കൂരാട് സ്വദേശികളായ ഹസം(52), മുസബില്‍(18), അന്‍ഷിദ്(19)മുസമ്മില്‍(18), പൂക്കോട്ടുംപാടം ഗുഡ്വില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ചോക്കാട് തണ്ടുപാറക്കല്‍ പരേതനായ ഫിറോസിന്റെ മകന്‍ ഹയാല്‍ മുഹമ്മദ്(13), ചോക്കാട് സ്വദേശി ശ്രീധരന്‍(60), വണ്ടൂര്‍ തലക്കോട്ടുപുറം അബ്ദുല്‍ മജീദിന്റെ മകന്‍ ഫായിസ് (19), പൂക്കോട്ടുംപാടം യമാനിയ്യ സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥികളായ അജ്മല്‍(17), ഫാസില്‍(17) എന്നിവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it