Cricket

ചൈനാമാന്‍ കെണിയില്‍ ഇംഗ്ലണ്ട് കുരുങ്ങി; ഇന്ത്യക്ക് 269 റണ്‍സ് വിജയലക്ഷ്യം

ചൈനാമാന്‍ കെണിയില്‍ ഇംഗ്ലണ്ട് കുരുങ്ങി; ഇന്ത്യക്ക് 269 റണ്‍സ് വിജയലക്ഷ്യം
X


നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടത് 269 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറില്‍ 268 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെ സ്പിന്‍ മാന്ത്രികതയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനം തെറ്റായിപ്പോയെന്ന് തോന്നിക്കുന്ന തുടക്കമായിരുന്നു ഇംഗ്ലണ്ടിന്റേത്. ജേസണ്‍ റോയിയും (38) ജോണി ബെയര്‍സ്‌റ്റോയും (38) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 73 റണ്‍സാണ് ഇംഗ്ലീഷ് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. ഇരുവരും ചേര്‍ന്ന് കൂടുതല്‍ അപകടം സൃഷ്ടിക്കും മുമ്പേ കുല്‍ദീപ് യാദവ് റോയിയെ മടക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് ഇംഗ്ലണ്ട് ടീമിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. മുന്‍ നിരയില്‍ ജോ റൂട്ടിനെയും (3) ബെയര്‍സ്‌റ്റോയിനെയും ചെറിയ ഇടവേളകളില്‍ കൂടാരം കയറ്റിയ കുല്‍ദീപ് മല്‍സരം ഇന്ത്യക്ക് അനുകൂലമാക്കി. എന്നാല്‍ അഞ്ചാം വിക്കറ്റിലൊത്തുകൂടിയ ബെന്‍സ്റ്റോക്‌സ് (50), ജോസ് ബട്‌ലര്‍ (53) കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലേക്കെത്തിക്കുകയായിരുന്നു. 93 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. എന്നാല്‍ ബട്‌ലറെ മടക്കി വീണ്ടും കുല്‍ദീപ് ഇന്ത്യയുടെ രക്ഷകനായി. അധികം വൈകാതെ സ്റ്റോക്‌സിനെയും ഡേവിഡ് വില്ലിയെയും (1) മടക്കി ഇംഗ്ലണ്ട് മണ്ണില്‍ ആറ് വിക്കറ്റ് നേട്ടവും കുല്‍ദീപ് സ്വന്തമാക്കി. ഉമേഷ് യാദവ് രണ്ടും യുസ്‌വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റും വീഴ്ത്തി കുല്‍ദീപിന് മികച്ച പിന്തുണയേകി.
Next Story

RELATED STORIES

Share it