World

ചൈനയിലെ യുഎസ് എംബസി ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

ബെയ്ജിങ്: ദുരൂഹ രോഗലക്ഷണങ്ങളെ തുടര്‍ന്നു ചൈനയിലെ യുഎസ് എംബസിയില്‍ ജോലി ചെയ്യുന്ന രണ്ടു ജീവനക്കാരെ കൂടി യുഎസ് നാട്ടിലേക്കു തിരിച്ചുവിളിച്ചു. ഗുവാങ്‌സോയിലെ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണു വിചിത്രമായ രോഗലക്ഷണങ്ങള്‍ കണ്ടെത്. വിചിത്ര ശബ്ദങ്ങളും അനുഭവങ്ങളുമാണ്  ഇവരില്‍ കാണപ്പെട്ടതെന്നാണ് റിപോര്‍ട്ട്.
വൈദ്യപരിശോധനയില്‍ അസുഖ ബാധിതരെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമടങ്ങുന്ന സംഘത്തെ ബുധനാഴ്ച യുഎസിലേക്കു മടക്കി അയച്ചതായി ഔദ്യോഗിക വക്താവ് ഹീതര്‍ ന്യൂവര്‍ട്ട് പറഞ്ഞു. ആദ്യം ഒരു ഉദ്യോഗസ്ഥനു മാത്രമാണ് അസുഖബാധ കണ്ടത്. പിന്നീട് ഇത് മറ്റു ചിലരിലേക്കും വ്യാപിച്ചതായി കണ്ടെത്തുകയായിരുന്നു. കൂടുതല്‍ പേര്‍ക്ക് അസുഖബാധയുണ്ടാവാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഉദ്യോഗസ്ഥരെ മടക്കി അയക്കുന്നത്.
മുമ്പ് ക്യൂബയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു സമാനമായ  ലക്ഷണങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്ടുണ്ടായിരുന്നു. ചൈനയില്‍ കണ്ടെത്തിയതിന് ഇതുമായി സാമ്യമുണ്ടോ എന്നു പരിശോധിക്കും. സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് വിചിത്രമായ രോഗലക്ഷണം പ്രത്യക്ഷപ്പെട്ടപ്പോള്‍ത്തന്നെ ചൈനീസ് അധികൃതര്‍ക്ക് യു എസ് ആരോഗ്യ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ തങ്ങളുടെ പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്തിയി—ട്ടില്ലെന്നായിരുന്നു ചൈന പറഞ്ഞത്.
Next Story

RELATED STORIES

Share it