Alappuzha local

ചേര്‍ത്തല -എറണാകുളം റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

അരൂര്‍:സ്വകാര്യ ബസ് ജീവനക്കാരെ  പെട്രോള്‍ പമ്പ് ഉടമയുടെ മകനും ക്വട്ടേഷന്‍ സംഘങ്ങവും ചേര്‍ന്ന് ആക്രമിച്ചു. എരമല്ലൂര്‍ കലൂര്‍ റൂട്ടിലോടുന്ന പ്രതീക്ഷ ബസ് ജീവനക്കാരെയാണ് കണ്ണുകുളങ്ങര ഐ ഒ സി പമ്പ് ഉടമയുടെ മകന്‍ ഹാരിസിന്റെ നേതൃത്വത്തില്‍ ആക്രമിച്ചത്.
വടിവാളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം.  ബസ് ഡ്രൈവര്‍ എഴുപുന്ന പഞ്ചായത്ത് 11 ാം വാര്‍ഡ് എരമല്ലൂര്‍ അനിനിലയത്തില്‍ അനില്‍ കുമാര്‍ (30), ജീവനക്കാരന്‍ അരൂര്‍ പെരുപറമ്പില്‍ ശ്രീകാന്ത് (25) എന്നിവര്‍ക്ക് വെട്ടേറ്റു. തലയ്ക്കും കൈയ്ക്കും കാലിനും വെട്ടേറ്റ അനില്‍കുമാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയി ല്‍ ചികില്‍സയിലാണ്. കൈത്തണ്ടയുടെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
കൈയ്ക്കും കാലിനും വെട്ടേറ്റ ശ്രീകാന്തിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയോരത്ത് എരമല്ലൂരിന് സമീപം സ്ഥിതി ചെയ്യുന്ന ഐഒസി പെട്രോള്‍ പമ്പില്‍ ചൊവ്വാഴ്ച്ച രാത്രി 10 നാണ് സംഭവം. പ്രതീക്ഷ ബസ് രാത്രി ഓട്ടം അവസാനിച്ച ശേഷം  പാതയോരത്തിന് സമീപമാണ് ഇട്ടിരുന്നത്. ദേശീയ പാത അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൈയേറിയ പമ്പ് ഉടമ ഇവിടെ ചുറ്റു സംരക്ഷണ ഭിത്തി നിര്‍മാണം തുടങ്ങിയിരുന്നു. മാത്രമല്ല പാതയോരത്ത് നിന്നിരുന്ന തണല്‍ വൃക്ഷം മുറിച്ച് മാറ്റുകയും ചെയ്തു.
പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് നിര്‍മാണം പ്രവര്‍ത്തനം തുടങ്ങിയത്. ഇത് ബസ് ജീവനക്കാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
പ്രശ്‌നം പറഞ്ഞ് തീര്‍ക്കാനെന്ന വ്യാജേന വിളിച്ച് വരുത്തി ആക്രമിക്കുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തുടര്‍ന്ന് ഇന്നലെ രാവിലെ എഴുപുന്ന പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി നിര്‍മാണം പ്രവര്‍ത്തനം നിര്‍ത്തിച്ചു. അരൂര്‍ പോലിസും സ്ഥലത്തെത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി ഐ കെ സജീവനാണ് അന്വേഷണ ചുമതല.
ഹാരിസും ക്വട്ടേഷന്‍ സംഘാംഗങ്ങളും ഒളിവിലാണെന്ന് അദ്ദേഹം പറഞ്ഞു. നിരവധി തവണ പ്രദേശവാസികളെ പമ്പ് ഉടമയുടെ മകനും സംഘവും ഭീഷണിപ്പെടുത്തുന്നതായി പറയപ്പെടുന്നു. ബസ് ജീവനക്കാര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന്  സി ഐ ടി യു നേതൃത്വത്തില്‍ ചേ ര്‍ത്തല എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ പണിമുടക്കും.
Next Story

RELATED STORIES

Share it