ernakulam local

ചെറുമല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട് കടത്തിക്കൊണ്ടുപോയ ഒരു ബോട്ട് പിടിയില്‍

വൈപ്പിന്‍: ചെറുമല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട് ഫിഷറീസ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തതും പിന്നീട് ഒരുസംഘം ആളുകള്‍ കൊണ്ടുപോയതുമായ രണ്ടു ബോട്ടുകളില്‍ ഒന്ന് പോലിസ് കസ്റ്റഡിയിലെടുത്തു. ഫെര്‍ണാണ്ടോ എന്ന ബോട്ടാണ് മുനമ്പത്തുനിന്ന് പിടിയിലായത്. സംഭവത്തില്‍പ്പെട്ട ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. തിരച്ചില്‍ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബോട്ടുടമകളും തരകന്മാരും അനുബന്ധ മേഖലയിലുള്ളവരും തിങ്കളാഴ്ച പണിമുടക്കുകയും ചെറായില്‍ പ്രകടനം നടത്തുകയും ചെയ്തു. മുനമ്പം-വൈപ്പിന്‍ മത്സ്യമേഖല സംരക്ഷണസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം.അതേസമയം ഉദ്യോഗസ്ഥരെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ കാളമുക്ക് വള്ളം ഹാര്‍ബറില്‍ പണിമുടക്കിയ തൊഴിലാളികള്‍ ഫിഷറീസ് ഓഫീസ് പരിസരത്തേക്ക് മാര്‍ച്ച് നടത്തി. ഫിഷറീസ് സ്റ്റേഷന്‍ തകര്‍ത്ത് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുക, മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുക, അശാസ്ത്രീയവും നിയമവിരുദ്ധവുമായ ചെറുമീന്‍ പിടിത്തം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവര്‍ ഉയര്‍ത്തിയത്. ബെര്‍ളിന്‍ വാച്ചാക്കല്‍ അധ്യക്ഷനായി. ടിയുസിഐ സംസ്ഥാന നേതാവ് ചാര്‍ള്‍സ് ജോര്‍ജ് യോഗം ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി യൂനിയന്‍ (സിഐടിയു) ഏരിയ സെക്രട്ടറി എ കെ ശശി, സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ജാക്‌സണ്‍ പൊള്ളയില്‍, തരകന്‍സ് അസോസിയേഷന്‍ സെക്രട്ടറി എ ആര്‍ ചന്ദ്രബോസ്, ചെറുവഞ്ചി തൊഴിലാളി നേതാവ് സൗമിത്രന്‍, പി വി ജയന്‍, മജീന്ദ്രന്‍ സംസാരിച്ചു. പിന്നീട് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.— മത്സ്യത്തൊഴിലാളികള്‍ക്കെതിരേ എടുത്തിരിക്കുന്ന കള്ളക്കേസ് പിന്‍വലിച്ച് യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മുനമ്പം-വൈപ്പിന്‍ മത്സ്യമേഖല സംരക്ഷണസമിതി നേതാക്കള്‍ അറിയിച്ചു. ചെറായി ദേവസ്വംനടയില്‍ നടന്ന യോഗം സ്റ്റേറ്റ് ബോട്ട് ഓണേഴ്‌സ് സെക്രട്ടറി ജോസഫ് സേവ്യര്‍ കളപുരക്കല്‍ ഉദ്ഘാടനം ചെയ്തു. സമിതി കണ്‍വീനര്‍ കെ ബി രാജീവ് അധ്യക്ഷനായി. മഞ്ഞുമാത പള്ളി വികാരി ഫാ. ജോണ്‍സണ്‍ പങ്കേത്ത്, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം ജെ ടോമി, ബിഎംഎസ് ജില്ലാ സെക്രട്ടറി സി എസ് സുനില്‍കുമാര്‍, വി വി അനില്‍, ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബിജുകുമാര്‍, തരകന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സി എസ് ശൂലപാണി, എസ്ഡ പ്രസിഡന്റ് നൗഷാദ് കറുകപ്പാടത്ത്, പി പി ഗിരീഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it