Alappuzha local

ചെറിയനാട്ടില്‍ സിപിഎം-ബിജെപി സംഘര്‍ഷം

ചെങ്ങന്നൂര്‍: ചെറിയനാട്ടില്‍ സിപിഎം-ബിജെപി സംഘര്‍ഷം. ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ചെറിയനാട് ചെറുവല്ലൂര്‍ കുടനാലില്‍ സതീഷിന്റെ വീടിനു നേരെയും ജില്ലാ കമ്മിറ്റി അംഗം ചെറിയനാട് പടിഞ്ഞാറ്റുംമുറി പെരിങ്ങറയില്‍ ആശാ കുമാരിയുടെയും വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ചെറിയനാട് പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ചെറിയനാട് പഞ്ചായത്തിലെ ഡിവൈഎഫ്‌ഐ നേതാവ് വിജീഷിന്റെ നേതൃത്വത്തില്‍ അന്‍പതോളം വരുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് ആക്രമണം നടന്നത്.
സതീഷ് കൂട്ടുകാരോടൊപ്പം തന്റെ വീട്ടില്‍ ടിവി യില്‍ തെരഞ്ഞെടുപ്പ് ഫലം കണ്ടു കൊണ്ടിരുന്നപ്പോഴായിരുന്നു ആക്രമണം. ആയുധങ്ങളുമമായി എത്തിയ എത്തിയ അക്രമിസംഘം വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്‍വശത്തെ ചില്ല് തല്ലിത്തകര്‍ത്തു. ശബ്ദം കേട്ട് സതീഷ് വീടിന് പുറത്തിറങ്ങിയതോടെ മുന്‍വശത്തെ ചില്ലും തല്ലിത്തകര്‍ക്കുകയും വിടിനു നേരെ കല്ലെറിയുകയും അസഭ്യം വിളിക്കുകയും ചെയ്തു. തുടര്‍ന്ന് വധഭീഷണിയും മുഴക്കിയാണ് അക്രമികള്‍ ഇവിടെ നിന്നും പോയതെന്ന് സതീഷ് പറഞ്ഞു.
തുടര്‍ന്ന് ഇവര്‍ ആശാ കുമാരിയുടെ വീടിനു നേരെ ഗുണ്ട് കത്തിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ ആശാകുമാരിയുടെ മാതാവ് ശാന്തകുമാരിക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടു. ഇവരെ ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it