ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തില്‍ അനുശോചനം എം എം ഹസന്‍

തിരുവനന്തപുരം: മുസ്്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ അനുശോചിച്ചു. ആജ്ഞാ ശക്തിയുള്ള നേതാവ് എന്ന നിലയില്‍ കാസര്‍കോട് ജില്ലയില്‍ മുസ്്‌ലിം ലീഗ് കെട്ടിപ്പെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ചെര്‍ക്കളം അബ്ദുള്ളയുടെ നിര്യാണം ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിം ലീഗിനും യുഡിഎഫിനും കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും എം എം ഹസന്‍ അനുസ്മരിച്ചു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ
കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന ട്രഷററും മുന്‍മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അനുശോചനം രേഖപ്പെടുത്തി.  അരനൂറ്റാണ്ടോളം ഭരണ, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ സജീവമായിരുന്ന വ്യക്തിത്വമായിരുന്നു ചെര്‍ക്കളം അബ്ദുല്ല. അദ്ദേഹത്തിന്റെ വേര്‍പാടുമൂലം കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമുണ്ടായ ദുഖത്തില്‍ പങ്കുചേരുന്നുവെന്നു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എസ്ഡിപിഐ
കോഴിക്കോട്: ചെര്‍ക്കളം അബ്ദുള്ളയുടെ നിര്യാണത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പിഅബ്ദുല്‍ മജീദ് ഫൈസി അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ വികസനത്തിനു വേണ്ടി അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്നു മജീദ് ഫൈസി പറഞ്ഞു.
ഐഎന്‍എല്‍ (ഡി)
കണ്ണൂര്‍: മുസ്്‌ലിംലീഗ് നേതാവും മുന്‍ മന്ത്രിയും നിരവധി തവണ എം എല്‍ എയുമായിരുന്ന അന്തരിച്ച ചെര്‍ക്കളം അബ്്ദുല്ല തികഞ്ഞ ജനാധിപത്യവാദിയും മതേതരത്വ സംരക്ഷണത്തിനു വേണ്ടി നിലനിന്ന നേതാവുമായിരുന്നുവെന്ന് ഐഎന്‍എല്‍(ഡെമോക്രാറ്റിക്) സംസ്ഥാന പ്രസിഡന്റ് അശ്‌റഫ് പുറവൂരും ജനറല്‍ സെക്രട്രറി കരീം പുതുപ്പാടിയും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it