Gulf

ചെമ്മാട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

ചെമ്മാട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
X


ജിദ്ദ: ബലദ് ഡിസ്ട്രിറ്റില്‍ ഇലക്ട്രോണിക്‌സ് കടകള്‍ നടത്തുകയായിരുന്ന മലപ്പുറം ചെമ്മാട് കളിയാട്ടമുക്ക് മാളിയേക്കല്‍ സെയ്ത് (51) ഹൃദയാഘാതം മൂലം നിര്യാതനായി. നെഞ്ചുവേദനയെ തുടര്‍ന്ന് സുഹൃത്തിനെ വിളിച്ചെങ്കിലും സുഹൃത്ത് എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചു. ഇതിന് മുമ്പ് ബലദില്‍ മൊബൈല്‍ ഷോപ്പും നടത്തിയിരുന്നു. 25 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരാഴ്ചമുമ്പാണ് ലീവ് കഴിഞ്ഞെത്തിയത്. റുവൈസിലായിരുന്നു താമസം.
ഭാര്യ: സുഹറാബി. മക്കള്‍: ഷൗക്കത്ത്, അന്‍സാം (ഇരുവരും ജിദ്ദ), അമീറ, സിനാന്‍. മരുമകന്‍: സാലിഹ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപാകാനുള്ളനടപടികള്‍ നടന്നുവരുന്നു.
Next Story

RELATED STORIES

Share it