kasaragod local

ചെമ്പരിക്ക ഖാസിയുടെ മരണം : മുഖ്യധാര രാഷ്ട്രീയ സംഘടനകള്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന്‌



മേല്‍പറമ്പ്:  ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യധാര രാഷ്ട്രീയ സംഘടനകള്‍ സമരത്തിലുറച്ചു നില്‍ക്കുമെന്നുള്ള വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് എസ് വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. പിഡിപി സംഘടിപ്പിച്ച ത്രിദിന സമര സന്ദേശ യാത്രയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ചെയ്യുന്നത് മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാപന സമ്മേളനം പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ ഉദ്ഘാടനം ചെയ്തു. പിഡിപി ദേശീയ ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ടെലിഫോണ്‍ സംഭാഷണം നടത്തി. റഷീദ് മുട്ടുന്തുല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യൂസുഫ് ബാന്ദ്ര, ഗോപി കുതിരക്കല്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, സി എം അബ്ദുല്ല കുഞ്ഞി ചെമ്പരിക്ക, അബ്ദുല്ല ഖാസിയാറത്ത്, ഇ അബ്ദുല്ല കുഞ്ഞി, യൂസുഫ് സഅദി, അബ്ദുല്ല കുഞ്ഞി ബദിയടുക്ക, എം കെ ഇ അബ്ബാസ്, ഹുസയ്‌നാര്‍ ബെണ്ടിച്ചാല്‍, അബ്ദുര്‍ റഹ്മാന്‍ പുത്തിഗെ, മുഹമ്മദ് സഖാഫ് തങ്ങള്‍, എം ടി ആര്‍ ഹാജി ആദൂര്‍, ജാസി പൊസോട്ട്, ഫാറൂഖ് തങ്ങള്‍, അബ്ദുല്ല കുണിയ, റസാഖ് മുളിയടുക്കം, ഇബ്രാഹിം കോളിയടുക്കം, അബ്ദുര്‍ റഹ്മാന്‍ തെരുവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it