ചെങ്ങന്നൂര്‍ പരാജയം: രാഷ്ട്രീയകാര്യ സമിതി 11ന്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പരാജയം സംബന്ധിച്ച് വിശദമായ പഠനം നടത്താനും പരാജയ കാരണങ്ങളെക്കുറിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ചനടത്താനും കെപിസിസി തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ അറിയിച്ചു.
ഇതിനായി കെപിസിസി രാഷ്ട്രീയകാര്യ സമിതി ജൂണ്‍ 11ന് ഉച്ചയ്ക്ക് 3 മണിക്കും കെപിസിസി നേതൃയോഗം 12ാം തിയ്യതി രാവിലെ 11മണിക്കും തിരുവനന്തപുരം ഇന്ദിരാഭവനില്‍ ചേരും. കെപിസിസി ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളും ഡിസിസി അധ്യക്ഷന്‍മാരും ഉള്‍പ്പെടെയുള്ള നേതൃയോഗമാണ് വിളിച്ചുകൂട്ടുന്നതെന്ന് എം എം ഹസന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it