ചെങ്ങന്നൂര്‍: ഡി വിജയകുമാറും സജി ചെറിയാനും സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. ഡി വിജയകുമാര്‍ മല്‍സരിക്കുമെന്ന് എഐസിസി അറിയിച്ചു.  അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ മല്‍സരിക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ചെങ്ങന്നൂര്‍ സ്വദേശിയായ സജി ചെറിയാനെ പ്രാദേശിക ജനസമ്മതി കൂടി പരിഗണിച്ചാണ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it