Alappuzha local

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്‌റെക്കോഡ് ഭൂരിപക്ഷം

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തില്‍  നടന്ന 16 തിരഞ്ഞെടുപ്പുകളില്‍ സര്‍വകാല റെക്കോഡുമായാണ് സജി ചെറിയാന്‍ നിയമസഭയിലേക്ക് പോകുന്നത്. ഇതുവരെ 1987ല്‍ മാമന്‍ ഐപ്പിന്റെ പേരിലുള്ള 15703 വോട്ടിന്റെ ഭൂരിപക്ഷമാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ പഴങ്കഥയാക്കിയത്.
1957 മുതല്‍ കേരള നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പുകളില്‍ എല്ലാം ചെങ്ങന്നൂര്‍ മണ്ഡലം ഉണ്ടായിരുന്നു. സിപിഐയിലെ ആര്‍ ശങ്കരനാരായണന്‍തമ്പി 1957ല്‍ 5992 വോട്ടിനാണ് മണ്ഡലത്തിന്റെ ആദ്യ പ്രതിനിധിയായത്. 1960ല്‍ കെ ആര്‍ സരസ്വതിയമ്മ 12901 വോട്ടിന് ജയിച്ചു. 1965ല്‍ ഭൂരിപക്ഷം 14113 ായി വര്‍ധിപ്പിച്ച് മണ്ഡലം നിലനിര്‍ത്തി. 1967ലും 1970ലും സിപിഎമ്മിലെ പി ജി പുരുഷോത്തമന്‍ പിള്ളയായിരുന്നു മണ്ഡലത്തിന്റെ പ്രതിനിധി. ഭൂരിപക്ഷം യഥാക്രമം 1522ഉം 2244 വോട്ടു വീതം. 1977ല്‍ സ്വതന്ത്രനായ തങ്കപ്പന്‍പിള്ള 6553 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം സ്വന്തമാക്കി. 1980ല്‍ കെ ആര്‍ സരസ്വതിയമ്മ സ്വതന്ത്രയായി  മണ്ഡലത്തില്‍ നിന്ന് വിജയിച്ചപ്പോള്‍ ഭൂരിപക്ഷം 4300. സ്വതന്ത്രനായ എസ്. രാമചന്ദ്രന്‍പിള്ള 1982ല്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചത് 3299 വോട്ടിനാണ്.
1987ലാണ് മണ്ഡലത്തില്‍ നാളിതുവരെയുണ്ടായിരുന്ന ഭൂരിപക്ഷത്തിന്റെ റെക്കോഡ് സ്ഥാപിതമായത്. മാമന്‍ ഐപ്പ് 15703 വോട്ടിനാണ് അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 1991, 96, 2001 വര്‍ഷങ്ങളില്‍ ശോഭനജോര്‍ജ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. ഭൂരിപക്ഷം യഥാക്രമം 4447, 4102, 1465 വോട്ടുകള്‍ വീതം. 2006ലും 2011ലും പി സി വിഷ്ണുനാഥിന്റെ ഭൂരിപക്ഷം യഥാക്രമം 5132ഉം 12500 ഉം വോട്ടു വീതമായിരുന്നു. 2016ല്‍ കെ കെ രാമചന്ദ്രന്‍ നായര്‍ 7983 വോട്ടിനാണ് പി സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തിയത്.  പുതിയ ജയത്തോടെ സജി ചെറിയാന്‍ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ പുതിയ അധ്യായമാണ് കുറിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it