Flash News

ചെങ്കോട്ട ഇനി സ്വകാര്യ ഗ്രൂപ്പിന്റെ കൈയ്യില്‍

ചെങ്കോട്ട ഇനി സ്വകാര്യ ഗ്രൂപ്പിന്റെ കൈയ്യില്‍
X
ന്യൂഡല്‍ഹി: ചെങ്കോട്ട ഇനി സ്വകാര്യ ഗ്രൂപ്പിന്റെ കൈയ്യില്‍. ഡാല്‍മിയ ഭാരത് ഗ്രൂപ്പ് ആണ് ചെങ്കോട്ടയെ സ്വന്തമാക്കിയത്. അടുത്ത അഞ്ച് വര്‍ഷം ചെങ്കോട്ടയുടെ പരിപാലന നിയന്ത്രണാവകശാം ഡാല്‍മിയ ഭാരത് ഗ്രൂപ്പിനായിരിക്കും. 25 കോടി രൂപയക്കാണ് ഡാല്‍മിയ ഭാരത് ഗ്രൂപ്പ് ചെങ്കോട്ടയുടെ പരിപാലന നിയന്ത്രണാവകാശം നേടിയത്. ഇന്റിഗോ എയര്‍ലെന്‍സ്, ജിഎംആര്‍ സ്‌പോട്‌സ് എന്നിവരുമായുള്ള ലേലത്തിനൊടുവിലാണ് ഡാല്‍മിയ ഭാരത് ഗ്രൂപ്പ് ചെങ്കോട്ട സ്വന്തമാക്കിയത്.ഇതാദ്യമായാണ് രാജ്യത്തെ ഒരു ചരിത്രസ്മാരകം കോര്‍പറേറ്റ് സ്ഥാപനം സ്വന്തമാക്കുന്നത്.



2017 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൈതൃകസ്ഥാപനങ്ങളെ ദത്തെടുക്കല്‍ പദ്ധതിപ്രകാരമാണ് ചെങ്കോട്ടയെ ഡാല്‍മിയ ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇതുസംബന്ധിച്ച കരാറില്‍ കമ്പനിയും, ടൂറിസം-സാസ്‌ക്കാരിക വകുപ്പ് മന്ത്രാലയവും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും ഒപ്പുവെച്ചു. ഇപ്പോള്‍ അഞ്ച് വര്‍ഷത്തേക്കാണ് കരാറെങ്കിലും പിന്നീട് പരസ്പര ധാരണയോടെ കാലാവധി നീട്ടാമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
അതേസമയം രാജ്യത്തെ പൈതൃകസ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it